വേദികക്ക് അവസാന താക്കീതുമായി സിദ്ധു.!! സച്ചിനെ നിലക്ക് നിർത്താൻ പ്രതീഷ്.!! ശീതളിനെ പ്രലോഭനങ്ങൾ കൊണ്ട് മൂടി വേദിക.!! Kudumbavilakku Serial Today Episode September 6

ഒടുവിൽ വേദികക്ക് അവസാന താക്കീത് ലഭിച്ചു. ഇനി എത്ര നാൾ ഒരുമിച്ച് പോകും എന്നത് നിന്റെ വാക്കും പ്രവൃത്തിയും അനുസരിച്ചായിരിക്കും എന്നാണ് സിദ്ധു വേദികയോട് പറയുന്നത്. ശീതളിനെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുകയാണ് വേദിക. സച്ചിനുമായുള്ള വിവാഹം താൻ മുന്നിട്ട് നിന്ന് നടത്തിത്തരും എന്നാണ് ശീതളിനോട് വേദിക പറയുന്നത്.

ആരുടെ അടുത്ത് നിന്നെങ്കിലും ഒരു പോസിറ്റീവ് മറുപടി ലഭിക്കാൻ നോക്കിയിരുന്ന ശീതളിന് വേദികയുടെ വാക്കുകൾ വലിയ ശക്തിയാണ് പകരുന്നത്. എന്താണെങ്കിലും സച്ചിന് വീണ്ടും താക്കീത് നൽകുകയാണ് ഇപ്പോൾ പ്രതീഷ്. എന്നാൽ തന്റെ അവസ്ഥ മനസിലാക്കണമെന്നും താൻ തെറ്റുകാരനല്ല എന്നുമൊക്കെ പറഞ്ഞ് സച്ചിൻ പ്രതീഷിനോട് സംസാരിക്കുന്നുണ്ട്. കുടുംബവിളക്കിൽ ആകെ മൊത്തം ഒരു ഇരുണ്ട അവസ്ഥയാണ് ഇപ്പോൾ.

ചുറ്റും പ്രശ്നങ്ങൾ മാത്രം. ഒരിടത്ത് സച്ചിനുമായുള്ള ശീതളിന്റെ പ്രണയം, മറ്റൊരിടത്ത് രോഹിത്തും പൂജയും ആഗ്രഹിക്കുന്ന ജീവിതത്തിലെ മാറ്റം, അതിനുമപ്പുറത്ത് വേദികയും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ. എന്തായാലും ഇതിനെല്ലാം അറുതി വേണം എന്ന് തന്നെയാണ് ഇപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്. നടി മീര വാസുദേവ് നായികയായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. കുടുംബബന്ധങ്ങളില പാളിച്ചകളും അതിനിടയിലെ സംഭവവികാസങ്ങളും വേറിട്ട രീതിയിൽ പറഞ്ഞവതരിപ്പിക്കുകയാണ് കുടുംബവിളക്ക്.

കെ കെ മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ, ആനന്ദ് നാരായൺ, എഫ് ജെ തരകൻ, ദേവി മേനോൻ, മഞ്ജു സതീഷ്, ശ്രീലക്ഷ്മി, ഡോക്ടർ ഷാജു, മഞ്ജു തുടങ്ങിയ താരങ്ങൾ പരമ്പരയിൽ അണിനിരക്കുന്നു. ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം പറഞ്ഞുതുടങ്ങിയ കുടുംബവിളക്ക് ഇന്ന് ശക്തയായ സ്ത്രീസാന്നിധ്യത്തിന്റെ കഥയായി മാറി. സുമിത്രയുടെ ജീവിതത്തിന്റെ ഓരോ എടുമാണ് ഇപ്പോൾ പരമ്പര പറഞ്ഞുവെക്കുന്നത്.

Comments are closed.