കുടുംബ വിളക്ക് പുതിയ വഴിത്തിരിവിലേക്ക്.!! നല്ലൊരു കുടുംബിനി ആവാൻ വേദികയോട് ആവശ്യപ്പെട്ട് സിദ്ധാർത്ഥ്.!! Kudumbavilakku Serial Today Episode September 30

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷക പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. കുടുംബ വിളക്ക് എന്ന പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം വളരെയധികം ഹൃദയത്തോട് ചേർക്കാറുണ്ട് ആരാധകർ. ഓരോ ദിവസവും അടുത്ത ദിവസത്തെ എപ്പിസോഡുകൾ എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഏവരും . മീര വാസുദേവ് ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്മാത്ര എന്ന സിനിമയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ചേക്കേറിയ താരമാണ് മീരാ വാസുദേവ്.സുമിത്ര എന്ന കഥാപാത്രമായാണ് പ്രേക്ഷകർക്കും മുൻപിലേക്ക് മീരാ വാസുദേവ് എത്തുന്നത്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കുടുംബവിളക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. അടിക്കടി പ്രശ്നങ്ങൾക്ക് മുകളിൽ പ്രശ്നങ്ങൾ തോരാതെ നിൽക്കുകയും എന്നാൽ എല്ലാ സാഹചര്യങ്ങളിലും വളരെ ബുദ്ധിപൂർവ്വം നേരിടുകയും ചെയ്യുന്ന സുമിത്രയുടെ ജീവിതമാണ് ഇതിവൃത്തം.സുമിത്ര ഭർത്താവ് സിദ്ധാർത്തുമായി വിവാഹമോചിതയാവുകുകയും തുടർന്ന് സിദ്ധാർത് വേദികയെ വിവാഹം ചെയ്യുകയും ചെയ്യുന്നു. ഒരു വില്ലൻ പരിവേഷത്തിലാണ് വേദിക എത്തുന്നത്.സുമിത്രയ്ക്കും സിദ്ധാർത്ഥനും മൂന്ന് മക്കളാണ്.

അനിരുദ്ധ്,പ്രതീഷ്,ശീതൾ ആനന്ദ് നാരായണൻ, നൂബിൻ ജോണി, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോൾ ഇതാ പ്രേക്ഷകരുടെ പ്രിയ പരമ്പര മറ്റൊരു വഴിത്തിരിവിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വേദികയെ സ്നേഹിച്ച വിവാഹം കഴിക്കുന്ന സിദ്ധാർത്ഥിന്റെ കുടുംബജീവിതത്തിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. വേദികയുടെ സ്വഭാവം സിദ്ധാർത്ഥന് ഒരു ബുദ്ധിമുട്ടായിത്തീരുകയാണ്. ഒരു വീട്ടമ്മ എങ്ങനെയാണെന്ന് സുമിത്രയെ കണ്ടു പഠിക്കണമെന്ന് ഒടുവിൽ സിദ്ധാർത് പറയുന്നു.

എന്നാൽ മാത്രമേ തങ്ങളുടെ ദാമ്പത്യജീവിതം ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ ആകും എന്നാണ് സിദ്ധാർത്ഥന്റെ വാദം. അത് വേദികയോട് സുഹൃത്ത് വഴി തുറന്നു പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ സുമിത്രയെ പോലെ ആകാൻ വേദിക ഒരിക്കലും തയ്യാറല്ല. സുമിത്ര എന്ന് കേൾക്കുമ്പോൾ തന്നെ വേദിക്ക് ഇഷ്ടമല്ല. 25 വർഷത്തെ വിവാഹ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേദിയും സിദ്ധാർത്ഥനും പിരിയുന്നത്. എന്നാൽ പിരിഞ്ഞതിനുശേഷം സുമിത്ര തന്നെയായിരുന്നു ശരിയെന്ന് സിദ്ധാർത്ഥന് മനസ്സിലാക്കുന്നു. അടുത്ത എപ്പിസോഡിലെ ഉദ്യോഗതമായ നിമിഷങ്ങൾ എന്താകുമെന്ന് അറിയാൻ ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Comments are closed.