പ്രേക്ഷകരുടെ പ്രിയ പരമ്പര കുടുംബവിളക്ക് ഉദ്യോഗപരിതമായ നിമിഷങ്ങളിലേക്ക്.!! സുമിത്രരോഹിത്ത് വിവാഹം ഉടൻ ഉണ്ടാകുമോ .!! ആകാംഷയിൽ ആരാധകർ.!! Kudumbavilakku Serial Today Episode September 19

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ കുറേ വർഷങ്ങളായി ടി ആർ പി റേറ്റുകളിൽ മുന്നിൽ തന്നെയാണ് ഈ പരമ്പര. ഡിസ്നി ഹോട്ട് സ്റ്റാറിലൂടെയും കുടുംബവിളക്ക് ജനങ്ങൾക്ക് മുമ്പിൽ എത്തുന്നു. ഗുഡ് കമ്പനി പ്രൊഡക്ഷൻസിന്റെ കീഴിൽ ചിത്ര ക്ഷേണായ് ആണ് പരമ്പരയുടെ നിർമ്മാണം. ബംഗാളി പരമ്പരയായ ശ്രീമോയ് യുടെ മലയാളം റീമേക്ക് ആണിത്. സുമിത്ര എന്ന വീട്ടമ്മയെ ചുറ്റി പറ്റിയാണ് കഥ സഞ്ചരിക്കുന്നത്.

സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവൻ ആണ്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ സുമിത്ര വാസുദേവൻ പ്രേക്ഷകർക്ക് സുപരിചിതയാണ്.ശ്രീകുമാർ മേനോൻ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ദേവിമേനോൻ, അശ്വതി ആഷ്‌, നൂബിൻ ജോണി, എന്നിവരെല്ലാം പരമ്പരയിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ശ്രീനിലയം വീട്ടിലെ പ്രശ്നങ്ങളിലൂടെ കഥ ദിനംപ്രതി ഉദ്യോഗഭരിതമായ

നിമിഷങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.സുമിത്രയുടെ മകൾ ശീതളിനെ സംബന്ധിക്കുന്ന വിഷയങ്ങളിലൂടെ ആയിരുന്നു കഥ കുറച്ചുനാളായി സഞ്ചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സുമിത്രയ്ക്ക് തന്റെ സഹപാഠിയായിരുന്ന രോഹിത്തുമായി വിവാഹം ആലോചിക്കുന്ന പിതാവിനെയാണ് ഇപ്പോൾ കാണുന്നത്. ഡോക്ടർ ഷാജു ശ്യം ആണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിദ്ധാർഥ് വേദിക വിവാഹത്തിനുശേഷം തന്റേതായ സംരംഭത്തിലും, കുടുബത്തിലും, മക്കളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സുമിത്ര. സുമിത്രയ്ക്ക് ഒരു ആശ്രയമായി എത്തിയതാണ് രോഹിത്. ഇപ്പോഴിതാ കഥ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നത് പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നു. അടുത്ത എപ്പിസോഡിൽ എന്താകുമെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Comments are closed.