കുടുംബവിളക്ക് കാണുന്ന പ്രേക്ഷകർക്ക് ഇപ്പോൾ പേടിയാണ്.!! എങ്ങനെ പേടിക്കാതിരിക്കും.!! ആ രീതിയിലാണ് ഇനിയുള്ള ഈ കഥ.!! Kudumbavilakku Serial Today Episode September 10

ആത്മ ഹത്യ… ഇനി അതാണ് ഒരൊറ്റ വഴി. സച്ചിനും ശീതളും ഇപ്പോൾ ആത്മഹത്യാമുനമ്പിൽ. ഈയൊരു രംഗം കാണിച്ചു കൊണ്ടാണ് കുടുംബവിളക്ക് പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ആത്മഹത്യയുടെ വക്കിൽ നിന്നും ശീതളിനെ രക്ഷിക്കാൻ ശ്രീനിലയം മൊത്തത്തിൽ ഓടിയടുക്കുകയാണ്. സുമിത്രയുടെ വേദന പ്രേക്ഷകരിലേക്കും പടരുകയാണ്. സുമിത്രക്ക് വേണ്ടി ശീതളിനെ രക്ഷിക്കാൻ സിദ്ധുവും രോഹിത്തും ഒരേപോലെ ഓടുന്ന ഒരു കാഴ്ച്ച.

ഇനിയുള്ള നിമിഷങ്ങൾ ചങ്കിടിപ്പിന്റെതാണ്. ഒരു നല്ല നാളെയുടെ സന്ദേശവുമായി ഓണാഘോഷത്തോടെയാണ് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡുകൾ എത്തുന്നത്. ശ്രീനിലയം മൊത്തം ആഘോഷത്തിന്റെ തിമിർപ്പിൽ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത അവരിലേക്ക് ഒരു കാട്ടുതീയായി വന്നെത്തുന്നത്. സച്ചിന്റെ നന്മക്ക് വേണ്ടി ശ്രീനിലയം ചെയ്തുവെക്കുന്ന ഒരു സാഹസം കൂടി നമ്മൾ പ്രേക്ഷകർ അറിയാൻ ബാക്കിയാണ്.

എന്തായിരിക്കും അത്‌? സുമിത്രയുടെ ഉപദേശം കേൾക്കാതെ സച്ചിനുമായുള്ള പ്രണയം തുടരുകയായിരുന്നു ശീതൾ, പ്രതീഷ് അത്‌ കണ്ടുപിടിച്ചിട്ടും മര ണഭീ ഷണി മുഴക്കി സച്ചിനെ തന്നിൽ നിന്നും അടർത്തിമാറ്റാതെ ശക്തമായ നിലപാട് കൈക്കൊള്ളുകയായിരുന്നു ശീതൾ. ഒടുവിൽ അപ്രതീക്ഷിതമായ ചിലതും ഇപ്പോൾ സംഭവിക്കുന്നു… സ്വന്തം ജീവൻ വെച്ചുള്ള ഒരു കളി.. നടി മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

കുടുംബബന്ധങ്ങളിലെ വിള്ളലുകളും അവയെ കൂട്ടിച്ചർക്കാനുള്ള ശ്രമങ്ങളും തന്നെയാണ് പരമ്പര പറഞ്ഞു വെക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയായിരുന്നു. സുമിത്രയുടെ ജീവിതത്തിലേക്ക് ഒരു അഗ്നിയായി കടന്നുവന്ന വേദിക പ്രേക്ഷകർക്കും ശത്രുവായി മാറി. സുമിത്രക്കൊപ്പം നിന്നുകൊണ്ട് കുടുംബവിളക്ക് കാണുന്ന പ്രേക്ഷകർക്ക് ഇപ്പോൾ ശീതളിന്റെ ഭാവിയെ കുറിച്ചോർത്ത് പേടിയാണ്. സ്വന്തം മകളുടെ ഭാവിക്ക് വേണ്ടി സുമിത്ര പൊരുതുമ്പോൾ ഇനി കൂട്ടായ്‌ പ്രേക്ഷകരും ഉണ്ടാകും.

Comments are closed.