വേദികയുടെ പ്രവർത്തികളിൽ മനംനൊന്ത് സിദ്ധാർദ്ധ്.!! “അയാൾ വില കൊടുത്തു വാങ്ങിയതാണ് ഇത് അനുഭവിക്കട്ടെ” മല്ലികയോട് മനസ് പറഞ്ഞ് സുമിത്ര.!! Kudumbavilakku Serial Today Episode October 7

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിലൂടെയാണ് പരമ്പര കടന്നു പോകുന്നത്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്. അഭിനയ മിക്കവുകൊണ്ട് ആരുടെയും ഹൃദയം കവരാനുള്ള കഴിവ് മീരാ വാസുദേവൻ ഉണ്ട്. തന്മാത്ര എന്ന ചിത്രത്തിലെ മോഹൻലാലിനൊപ്പം നായിക വേഷത്തിൽ എത്തിയത് മീരാ വാസുദേവ് ആയിരുന്നു. ആ കഥാപാത്രത്തെ വളരെയധികം പ്രേക്ഷകരും ഇഷ്ടപ്പെട്ടു.

കുടുംബവിളക്ക് എന്ന പരമ്പരയിൽ സുമിത്രയുടെ ഭർത്താവാണ് സിദ്ധാർദ്ധ്. ഇരുവർക്കും മൂന്ന് മക്കളാണ്. സുമിത്ര എന്ന വീട്ടമ്മയ്ക്ക് യാതൊരു കഴിവുകളും ഇല്ല എന്നും കുടുംബം ഭരിക്കാൻ മാത്രമാണ് അറിയുക എന്നും പറഞ്ഞു സിദ്ധാർത്ഥ് അവളെ സ്വന്തം ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നു. 25 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇരുവരും പിരിയുന്നത്. പിന്നീട് സിദ്ധാർഥ് മായി പ്രണയത്തിൽ ആവുകയും വിവാഹിതരാവുകയും ചെയ്തു.

എന്നാൽ ഇപ്പോൾ കഥയുടെ ഗതി മാറിയിരിക്കുകയാണ്. സിദ്ധാർത്ഥന് വേദികയെക്കാൾ നല്ലത് സുമിത്ര തന്നെയായിരുന്നു എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. സുമിത്രയോടും കുടുംബത്തോടും വേദിക കാണിക്കുന്ന ഓരോ പ്രവർത്തനങ്ങളും സിദ്ധാർദ്ധ് മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. സുമിത്ര കഴിവുള്ളവളാണെന്നും കുടുംബവും ബിസിനസും ഒരേ രീതിയിൽ കൊണ്ടുപോകാൻ കഴിവുള്ളവളാണെന്നും വൈകിയാണ് അയാൾ തിരിച്ചറിയുന്നത്.

സുമിത്രയോട് സിദ്ധാർത്ഥിന്റെ കാര്യം കഷ്ടമാണെന്ന് വീട്ടിലെ ജോലിക്കാരി മല്ലിക അറിയിക്കുന്നു. അപ്പോൾ സുമിത്ര പറയുന്നത് സമ്പത്തുള്ള ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് അവൾ ഈ ബന്ധം തിരഞ്ഞെടുത്തത്. അയാൾ വിലക്കെടുത്ത പീഡനമാണിത്.അനുഭവിക്കട്ടെ. ഞാനായിട്ടല്ല അയാളെ വലിച്ചെറിഞ്ഞത് അയാളാണ് എന്നെ കോടതി മുറിയിൽ ഉപേക്ഷിച്ചത്. ഒരു യാത്രയ്ക്കിടെ നമ്മൾ കാണുന്ന എല്ലാ കാഴ്ചകളും തിരിച്ചു വരുമ്പോൾ കാണണമെന്നില്ല കുറ്റം ചെയ്തവർ ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ അങ്ങനെയുള്ളവരുടെ സഹതപിച്ചിട്ട് എന്ത് കാര്യം.

Comments are closed.