സ്വന്തം വീട്ടിൽ ഒരു വാടകക്കാരനായി സിദ്ധാർത്ഥ്.!! സുമിത്രയുടെ തീരുമാനത്തിനായി കാത്ത് കുടുംബം.!! Kudumbavilakku Serial Today Episode October 6

ടി.ആർപി റേറ്റിൽ ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. കുറഞ്ഞ നിമിഷം കൊണ്ട് തന്നെ നിരവധി ആരാധകരെ ഈ പരമ്പരയ്ക്ക് സ്വന്തമാക്കുവാൻ കഴിഞ്ഞു. മീരാ വാസുദേവ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന പരമ്പരയിലെ താരങ്ങളെല്ലാം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇതിൻറെ ഓരോ പ്രമോ വീഡിയോയും പുറത്തിറങ്ങിയ നിമിഷനേരങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്.

ഇതിന് പുറമേ പരമ്പരയുടെ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന ആരാധകരുടെ എണ്ണവും കുറവല്ല. ഇന്ന് വളരെ പെട്ടെന്ന് ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നിരിക്കുകയാണ് ഇതിൻറെ ഏറ്റവും പുതിയ പ്രോമോ. സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ച അന്ന് മുതൽ സിദ്ധാർതഥിന്റെ കഷ്ടകാലം തുടങ്ങിയെന്ന് ഒറ്റസത്തിൽ ആരാധകർ പറയുകയുണ്ടായി. എന്നാൽ സിദ്ധാർത്ഥ് പഴയ ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങുമ്പോൾ അതിന് തയ്യാറാകാതെ

ഒറ്റയ്ക്കുള്ള ജീവിതവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചിരിക്കുകയാണ് സുമിത്ര. ഇവർക്കിടയിൽ വീണ്ടും സ്നേഹബന്ധം വളരുന്നു എന്ന തെറ്റിദ്ധാരണയുടെ പുറത്ത് വേദിക ചെയ്തു കൂട്ടുന്നതെല്ലാം വേദികയ്ക്ക് തന്നെ വിനയായി തീരുമ്പോൾ വേദികയിൽ നിന്ന് ഒഴിഞ്ഞുമാറി സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചെത്തുവാനുള്ള ശ്രമമാണ് സിദ്ധാർത്ഥ് നടത്തുന്നത്. ഇതിനായി അച്ഛനോട് വീട്ടിൽ താമസിച്ചോട്ടെ എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് അതിന് എന്റെ മാത്രം തീരുമാനം മതിയാകില്ല എന്നാണ്.

സുമിത്രയുടെ പേരിൽ എഴുതി കൊടുത്തിരിക്കുന്ന വീട്ടിൽ ആരൊക്കെ താമസിക്കണം എന്ന് തീരുമാനിക്കുന്നത് സുമിത്രയാണെന്നും അദ്ദേഹം പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ സിദ്ധു സുമിത്രയുടെ അടുത്തെത്തി ഈ വീട്ടിൽ കഴിയാൻ തനിക്കൊരു മുറി തരുമോ എന്ന് ചോദിക്കുന്നതാണ് ഏറ്റവും പുതിയപ്രോമോയിൽ കാണുന്നത്. അങ്ങനെ തനിക്ക് കഴിയുവാൻ അവസരം നൽകുകയാണ് എങ്കിൽ വാടക കൃത്യമായി നൽകാമെന്നും സിദ്ദു സുമിത്രയോട് പറയുന്നുണ്ട്. വളരെയധികം വിഷമത്തോടെ സിദ്ധാർത്തിനെ നോക്കുന്ന സുമിത്രയെ കാണിക്കുന്നതോടുകൂടിയാണ് ഒരു പ്രോമോ അവസാനിക്കുന്നത്.

Comments are closed.