രോഹിത്തിനെ വിവാഹം ചെയ്യാൻ സുമിത്ര യോട് ആവശ്യപ്പെട്ട അച്ഛൻ ശിവദാസൻ.!! സുമിത്രയുടെ തീരുമാനം എന്ത് ? ആകാംഷയോടെ പ്രേക്ഷകർ.!! Kudumbavilakku Serial Today Episode October 4

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്.മീര വാസുദേവ് ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിനൊപ്പം എത്തുകയും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്ത താരമാണ് മീരാ വാസുദേവ്.സുമിത്ര എന്ന കഥാപാത്രമായാണ് പ്രേക്ഷകർക്കു മുൻപിലേക്ക് മീരാ വാസുദേവ് എത്തുന്നത്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കുടുംബവിളക്ക് പരമ്പര മുന്നേറിക്കൊണ്ടിരിക്കുന്നത്.

കുടുംബ വിളക്കിലെ കഥാപാത്രങ്ങളെയെല്ലാം തന്നെ വളരെയധികം സ്നേഹമാണ് ആരാധകർക്ക്.. ഓരോ ദിവസവും അടുത്ത ദിവസത്തെ എപ്പിസോഡുകൾ എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ഏവരും. ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും അവയെല്ലാം ബുദ്ധിപൂർവ്വം നേരിടുകയും മുന്നോട്ട് തന്നെ പോവുകയും ചെയ്യുന്ന സുമിത്രയുടെ ജീവിതമാണ് പരമ്പരയുടെ ഇതിവൃത്തം.
സുമിത്ര തന്റെ ഭർത്താവ് സിദ്ധാർത്തുമായി വിവാഹമോചിതയാവുന്നതും തുടർന്ന് സിദ്ധാർത്

വേദികയെ വിവാഹം ചെയ്യുകയുമാണ് പരമ്പരയിൽ. വേദിക എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് നെഗറ്റീവ് റോളാണ്. പ്രശ്നങ്ങൾക്കുള്ള മൂല കാരണമായി മാറുന്നത് എപ്പോഴും വേദികയാണ്. സുമിത്രയ്ക്കും സിദ്ധാർത്ഥനും മൂന്ന് മക്കളാണ് ഉള്ളത് .അനിരുദ്ധ്,പ്രതീഷ്,ശീതൾ ആനന്ദ് നാരായണൻ, നൂബിൻ ജോണി, ശ്രീലക്ഷ്മി ശ്രീകുമാർഎന്നിവർ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേക്ഷകരുടെ പ്രിയ പരമ്പര മറ്റൊരു വഴിത്തിരിവിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പരമ്പരയിലെ ഈ മുഹൂർത്തം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും. കഴിഞ്ഞദിവസം സഞ്ജനയുടെ രണ്ടാനമ്മ സുമിത്രയുടെ സ്ഥാപനത്തിലെത്തുകയും ചില പ്രശ്നങ്ങൾ ഉണ്ടാക്കി മടങ്ങി പോകുന്നതും ആയിരുന്നു കഥയിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ കാണുന്നത് സഞ്ജന തന്റെ അച്ഛനമ്മമാരോട് പറയുന്നു. ഞാനിപ്പോൾ വളരെ സന്തോഷത്തിലാണ് കഴിയുന്നത് എന്നും തന്റെ കുടുംബത്തിൽ വന്ന യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കരുത് എന്നും.അതേ സമയം സിദ്ധാർത്ഥിന്റെ അച്ഛൻ , ശിവദാസ് മേനോൻ രോഹിത്തിനോട് സുമിത്രയേ വിവാഹം ചെയ്യാൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തന്റെ അതേ ആഗ്രഹം സുമിത്രയെ പറഞ്ഞ് മനസ്സിലാക്കുന്ന അച്ഛൻ ശിവദാസനെയാണ് കാണുന്നത്. കുറച്ചുനാൾ കൂടി കഴിയുമ്പോൾ അച്ഛനായ ഞാനും അമ്മയും നിന്റെ കൂടെ ഉണ്ടാവില്ല എന്നും അതുകൊണ്ടുതന്നെ നിനക്കൊരു തുണ ആവശ്യമാണെന്ന് പറഞ്ഞ് ആണ് അച്ഛൻ ശിവദാസൻ സുമിത്രയെ വിവാഹത്തിന് നിർബന്ധിക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് ആരാധകരും കാത്തിരിക്കുകയാണ

Comments are closed.