സഞ്ജനയെ ആദ്യ ടാർജറ്റാക്കി സുശീല.. ഗർഭം കലക്കാൻ ഇറങ്ങിതിരിച്ച സുശീലക്ക് പ്രേക്ഷകരുടെ ശാപവർഷങ്ങൾ; അടിതെറ്റിവീണ് ശിവദാസമേനോൻ.!! Kudumbavilakku Serial Today Episode October 22

“ഇനിയിപ്പോൾ മേലനങ്ങി പണിയെടുക്കണം… എടുത്തേ പറ്റൂ… അത്‌ ഇവിടെയാണെങ്കിലും, ശ്രീനിലയത്തിലാണെങ്കിലും”…. സഞ്ജനയെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സുശീലയുടെ ദയയൊട്ടുമില്ലാത്ത ആ വാക്കുകൾ…. അതെ, സുശീല ഇനി തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ആവിഷ്കരിച്ചുതുടങ്ങുകയാണ്…. സഞ്ജനക്ക് എട്ടിന്റെ പണി കൊടുത്ത്, ദുർബലയാക്കി, ഗർഭിണി എന്ന പരിഗണന കൊടുക്കാതെ കഷ്ടപ്പെടുത്തുമ്പോൾ ആ ക്രൂരഹൃദയത്തിനുള്ളിൽ എന്തോ ഒരു ലക്‌ഷ്യം ഒളിച്ചിരിപ്പുണ്ട്…. അവർ അതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്…

അതേ സമയം ശ്രീനിലയത്തിൽ അരുതാത്തത് സംഭവിക്കുകയാണ്….ആരുമില്ലാസമയം ശ്രീനിലയത്തിൽ ശിവദാസമേനോന് അടിതെറ്റുകയാണ്…. ആ വീടിന്റെ ഐശ്വര്യമാണ്, താങ്ങാണ്, തണലാണ് ആ അച്ഛൻ… ശിവദാസമേനോന് അടിതെറ്റുന്നതോടെ സുമിത്രയുടെ കൈത്താങ്ങാണ് ഇല്ലാതാകുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള ഒരു പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് സുമിത്ര എന്ന നായികാകഥാപാത്രമായി എത്തുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത മീര കുടുംബവിളക്കിലൂടെ ഗംഭീരതിരിച്ചുവരവ് നടത്തുകയായിരുന്നു.

വേദിക എന്ന സ്ത്രീ സുമിത്രയുടെയും ഭർത്താവ് സിദ്ധുവിന്റെയും ജീവിതത്തിലേക്ക് അതിക്രമിച്ചുകയറുന്നതോടെയാണ് കുടുംബവിളക്ക് മുന്നേറുന്നത്. സുമിത്രയിൽ നിന്നും സിദ്ധുവിനെ തട്ടിപ്പറിച്ചെടുക്കാൻ വേദികക്ക് വളരെയെളുപ്പം സാധിച്ചു. വേദികയായിരുന്നു ഈ കഥയിലെ വില്ലത്തി എന്ന് ധരിച്ചുവെച്ചവർക്ക് മുൻപിലേക്ക് മറ്റൊരു നെഗറ്റീവ് പരിവേഷം കൂടി ഇപ്പോൾ കടന്നുവന്നിരിക്കുകയാണ്. ദേവി ചന്ദന അവതരിപ്പിക്കുന്ന സുശീല എന്ന കഥാപാത്രം പക്കാ നെഗറ്റീവ് റോളാണ്.

നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. ആനന്ദ് നാരായൺ, നൂബിൻ ജോണി, ശരണ്യ ആനന്ദ്, ദേവി മേനോൻ, എഫ് ജെ തരകൻ, മഞ്ജു സതീഷ്, ശ്രീലക്ഷ്മി, രേഷ്മ തുടങ്ങിയ താരങ്ങളും കുടുംബവിളക്കിൽ അണിനിരക്കുന്നു. കുടുംബബന്ധങ്ങൾ തകർന്നുപോകുമ്പോഴും അടിതെറ്റാതെ, പതറാതെ നിൽക്കുന്ന പെൺകരുത്താണ് കുടുംബവിളക്കിലെ സുമിത്ര. സുമിത്ര എന്ന റോളിൽ മീര വാസുദേവ് മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്.

Comments are closed.