ഇനി രംഗം സുശീല ഭരിക്കും.. സഞ്ജനക്ക് താങ്ങാനാവാത്ത പ്രഹരമായി സുശീല; കുടുംബവിളക്കിൽ ഇനി വേദികയെ തോൽപ്പിക്കുന്ന വില്ലത്തിയായി സുശീല.!! Kudumbavilakku Serial Today Episode October 17

കുടുംബവിളക്കിൽ ഇനിയൊരു സാഹസത്തിന്റെ കഥയാണ്. സുശീല സഞ്ജനയ്ക്ക് നൽകുന്ന ഗർഭകാലപരിചരണമാണ് ഇനി പ്രേക്ഷകർ കാണാൻ പോകുന്നത്. വേദികയും സുശീലയും സരസുവും ശരണ്യയും ഒന്നിച്ചുചേരുന്നത് ചില ഗൂഢലക്ഷ്യങ്ങളോടെയാണ്. ഒരുമിച്ചിരുന്ന് തീരുമാനമെടുക്കുകയും എല്ലാം നടപ്പാക്കാൻ സുശീല മുന്നിട്ടിറങ്ങുകയുമാണ് ചെയ്യുന്നത്. സഞ്ജനയെ സുശീല ഉപദ്രവിക്കുന്നതെല്ലാം കുടുംബവിളക്കിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്.

റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്കിൽ ഈയിടെയാണ് സുശീല എന്ന പുതിയ കഥാപാത്രം രംഗപ്രവേശം ചെയ്തത്. സഞ്ജനയുടെ അച്ഛന്റെ രണ്ടാം ഭാര്യയാണ് സുശീല. അച്ഛൻ ഇങ്ങനെയൊരു പുതിയ വിവാഹം ചെയ്തത് സഞ്ജന പോലും അറിഞ്ഞില്ല എന്നതാണ് മറ്റൊരു സത്യം. നടി ദേവി ചന്ദനയാണ് സുശീല എന്ന പുതിയ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്.

തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും മികച്ച രീതിയിൽ അവതരിപ്പിച്ചുവെക്കുന്ന കലാകാരിയാണ് നടി ദേവി ചന്ദന. നെഗറ്റീവ് വേഷങ്ങളിൽ അമ്പരപ്പിക്കുന്ന പകർന്നാട്ടമാണ് താരത്തിന്റേത്. എന്താണെങ്കിലും കുടുംബവിളക്കിൽ ഇനി എന്തെങ്കിലുമൊക്കെ സംഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നടി മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. നടൻ കെ കെ മേനോൻ പരമ്പരയിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേദികയായി എത്തുന്നത് ശരണ്യ ആനന്ദ് എന്ന നടിയാണ്.

മഞ്ജു സതീഷ്, എഫ് ജെ തരകൻ, അമൃത എസ്‌ ഗണേഷ്, ആനന്ദ് നാരായൺ, നൂബിൻ ജോൺ, ശ്രീലക്ഷ്മി, ഡോക്ടർ ഷാജു തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നു. കുടുംബബന്ധങ്ങളിലെ വിള്ളലുകളാണ് പരമ്പര പ്രേക്ഷകരോട് പറഞ്ഞുവെക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയ എതിരാളിയാണ് വേദിക. വേദികയുടെ ചെയ്തികൾ ഒരു കുടുംബത്തിന്റെ മൊത്തം വേര് പിഴിതെറിയുകയായിരുന്നു.

Comments are closed.