കുടുംബവിളക്കിൽ കുടുംബ ലഹളകൾ ഇനി സുശീല നയിക്കും.!! വേദികയോടൊപ്പം കൂട്ടുചേർന്ന് സുശീല… ശ്രീനിലയത്തെ കാർന്നുതിന്നാൻ സുശീലയുടെ കളികൾക്കാകുമോ.? kudumbavilakku Serial Today Episode October 14

എല്ലായിടത്തും കാണും ഇങ്ങനെ ഒരാൾ…പ്രത്യേകിച്ച് ഏതൊരു കുടുംബത്തിന്റെയും ആഘോഷവേളയിൽ ഇങ്ങനെയൊരു പ്രശ്നക്കാരിയെ ഉറപ്പായും കാണാൻ കഴിയും. ഇവിടെ ശ്രീനിലയത്തിലെ ഏറെ സന്തോഷകരമായ ഈ ചടങ്ങിൽ സുശീല തൻറെ തനിസ്വഭാവം പുറത്തെടുത്തിരിക്കുകയാണ്. സാഹചര്യം എന്തെന്ന് നോക്കാതെ, ആഘോഷത്തിന്റെ പവിത്രത മനസ്സിലാക്കാതെ ഈ അവസരം മുതലെടുത്തിരിക്കുകയാണ് സുശീല.

തിരുവോണനാളിൽ സ്നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഇറങ്ങിപ്പോയതിന്റെ പേരിൽ ശീതളിനെ പരസ്യമായി അധിക്ഷേപിക്കാൻ ശ്രമിക്കുകയാണ് സുശീല. കുത്തുവാക്കുകൾ കൊണ്ട് സുമിത്രയെയും കുടുംബത്തെയും തീച്ചൂളയിലേക്ക് തള്ളിയിടാൻ സുശീലക്ക് വെറും നിമിഷങ്ങൾ മാത്രം മതിയായിരുന്നു. എന്നിട്ടും തീർന്നില്ല…ആരും വിളിക്കാതെ ഈയൊരു ചടങ്ങിലേക്ക് വേദിക എങ്ങനെ എത്തി? അവിടെയാണ് ട്വിസ്റ്റ്. സുശീല വിളിച്ചിട്ടാണ് ശ്രീനിലയത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ വേദിക എത്തിയത്.

താൻ വിളിച്ചിട്ടാണ് വേദിക വന്നത് എന്ന് സുശീല പറയുമ്പോൾ ശ്രീനീലയത്തുകാരുടെ മുഖത്തെല്ലാം അമ്പരപ്പ് പ്രത്യക്ഷപ്പെടുകയാണ്. ഇവിടെനിന്നും ഒരു പുതിയ ഇരുവർ സംഘം രൂപപ്പെടുകയാണ്. ശത്രുപക്ഷത്ത് ഇനി വേദികയ്ക്ക് കൂട്ടായി സുശീലയും ഉണ്ടാകും. മുൻപ് വേദികയും ഇന്ദ്രജയും ഒരുമിച്ച് ചേർന്നപ്പോൾ നടക്കാതെ പോയതെല്ലാം ഒരുപക്ഷേ സുശീല നടത്തിയേക്കും. കാരണം ഇത് സുശീലയാണ്, സാക്ഷാൽ സുശീല. നടി ദേവി ചന്ദനയാണ് സുശീല എന്ന പുതിയ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്.

തനിക്ക് കിട്ടുന്ന ഏത് കഥാപാത്രവും മികച്ച രീതിയിൽ അവതരിപ്പിച്ചുവെക്കുന്ന കലാകാരിയാണ് ദേവി ചന്ദന. നെഗറ്റീവ് വേഷങ്ങളിൽ അമ്പരപ്പിക്കുന്ന പകർന്നാട്ടമാണ് താരത്തിന്റേത്. എന്താണെങ്കിലും കുടുംബവിളക്കിൽ ഇനി എന്തെങ്കിലുമൊക്കെ സംഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നടി മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. നടൻ കെ കെ മേനോൻ പരമ്പരയിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേദികയായി എത്തുന്നത് ശരണ്യ ആനന്ദ് എന്ന നടിയാണ്.

Comments are closed.