ഒരു മീൻകറി ഉണ്ടാക്കിയ പൊല്ലാപ്പ്.!! നൂബിന്റെ വീട്ടിൽ അമ്മായിയമ്മ-മരുമകൾ യുദ്ധം തുടങ്ങി; സംഭവം ഡാർക്കായി ഗയ്സ്…| Kudumbavilakku Serial Noobin Jhony Latest Video Goes Viral Malayalam
Kudumbavilakku Serial Noobin Jhony Latest Video Goes Viral Malayalam: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിലൂടെ ശ്രദ്ധേയനായ താരമാണ് നൂബിൻ ജോണി. സുമിത്രയുടെയും സിദ്ധാർത്തിന്റെയും ഇളയ മകനായ പ്രതീഷ് എന്ന കഥാപാത്രമാണ് നൂബിൻ അവതരിപ്പിക്കുന്നത്. അഭിനയമികവുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടാൻ വളരെ പെട്ടന്ന് തന്നെ നൂബിന് കഴിഞ്ഞു. സീരിയലിൽ മാത്രമല്ല മറ്റ് ടെലിവിഷൻ ഷോകളിലും ആൽബങ്ങളിലുമെല്ലാം നൂബിൻ എത്തിയിട്ടുണ്ട്. താരത്തിന്റെ വിവാഹം മീഡിയകളിലെല്ലാം തന്നെ പ്രചരിച്ചിരുന്നു.
ബിന്നിയെന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. ഇപ്പോൾ നൂബിനും ബിന്നിയും യൂട്യൂബ് ചാനലിൽ പുതിയ കുക്കിംഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ്. മീൻകറി ഉണ്ടാക്കുന്നതിനിടയിൽ അമ്മായിയമ്മയും മരുമകളും മുട്ടനടിയായി എന്ന തലക്കെട്ടോട് കൂടിയാണ് നൂബിൻ തന്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇടുക്കിയിലെ രാജാക്കാടുള്ള തന്റെ വീട്ടിൽ നിന്നെടുത്തതാണ് വീഡിയോ എന്ന് താരം വീഡിയോ തുടങ്ങുമ്പോൾ തന്നെ പറയുന്നുണ്ട്. ഉണക്ക തിരണ്ടി ആണ് സ്പെഷ്യൽ കറിയായി വെക്കുന്നത്.

അച്ചായൻമാരുടെ സ്പെഷ്യൽ കറി ആയതുകൊണ്ട് നൂബിന്റെ അമ്മയാണ് പാചകം. വീഡിയോയിൽ നൂബിനും ഭാര്യയും അമ്മയെ സഹായിച്ച് അടുത്തുതന്നെയുണ്ട്. പാചകവും വാചകവുമായി വളരെ രസകരമായാണ് വീഡിയോ ഇവർ അവതരിപ്പിക്കുന്നത്. നൂബിനും അമ്മയും ഭാര്യയും നൂബിന്റെ ചേട്ടത്തിയമ്മയുമെല്ലാം വീഡിയോയിലുണ്ട്. വളരെ രസകരമായി തമാശകളിലൂടെയാണ് ഇവർ കുക്കിംഗ് വീഡിയോ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കെല്ലാം ഈ വീഡിയോ വളരെ ഇഷ്ടമായിട്ടുണ്ട്. ഒത്തൊരുമയുള്ള കുടുംബമാണെന്നും എന്നും
ഈ ഒത്തൊരുമ നിലനിന്നു പോകട്ടെ എന്നും പ്രേക്ഷകർ ആശംസിച്ചിട്ടുണ്ട്. നൂബിന്റെ അമ്മ ഒരു മികച്ച കുക്ക് ആണെന്നാണ് ഭാര്യ പറഞ്ഞിട്ടുള്ളത്. താൻ ഒന്നും കുക്ക് ചെയ്യാറില്ല എന്നും അമ്മയെ സഹായിക്കുക മാത്രമാണ് ചെയ്യാറ് എന്നും ബിന്നി പറഞ്ഞിട്ടുണ്ട്. ബിന്നിക്ക് ഇതുപോലൊരു അമ്മായിയമ്മയെ കിട്ടിയത് ഭാഗ്യം കൊണ്ടാണെന്നാണ് പ്രേക്ഷകരുടെ കമന്റ് . അല്പസമയം കൊണ്ടുതന്നെ വീഡിയോ വൈറലായി മാറി. ഒരുപാട് ആരാധകരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്.

Comments are closed.