സ്വന്തം വീട്ടിലെത്തിയ സഞ്ജനക്ക് അപ്രതീക്ഷിത വാർത്ത.!! കുടുംബവിളക്കിൽ അങ്കം കുറിക്കാൻ ഇനി ദേവി ചന്ദനയും.!! ഇത് വേദികയെയും തോൽപ്പിക്കുന്ന ഐറ്റം.!! Kudumbavilakku Serial Latest Episode September 28

സുമിത്ര എന്ന വീട്ടമ്മയുടെ കഥ മലയാളികൾക്ക് പരിചയപ്പെടുത്തിയ പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര. സുമിത്രയെപ്പോലെ സഹനശക്തിയുള്ള, എന്നാൽ കൃത്യസമയത്ത് പ്രതികരിക്കാൻ കഴിയുന്ന വീട്ടമ്മമാർ നമുക്കിടയിൽ ഒരുപാടുണ്ടാകും. അങ്ങനെയുള്ളവർക്കും ഒരു പ്രചോദനം തന്നെയാണ് കുടുംബവിളക്ക് എന്ന പരമ്പര. നടി മീരാ വാസുദേവ് വലിയൊരു ഇടവേളയ്ക്ക് ശേഷം

അഭിനയത്തിലേക്ക് തിരികെയെത്തിയത് കുടുംബവിളക്ക് പരമ്പരയിലൂടെയാണ്. ഇപ്പോഴിതാ പരമ്പരയുടെ ഗതിവിഗതികൾ ആകെമൊത്തം മാറുകയാണ്. മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ദേവിചന്ദന കൂടി കുടുംബവിളക്കിലേക്ക് എത്തുകയാണ്. സഞ്ജനയുടെ അച്ഛൻറെ രണ്ടാം ഭാര്യയായാണ് ദേവി ഈ പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടുകൂടി പ്രേക്ഷകർ അല്പം അങ്കലാപ്പിലാണ്. ദേവി ചന്ദനയെ പോലെ ഒരു ആർട്ടിസ്റ്റ് കുടുംബവിളക്കിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇനിയുള്ള കഥയിൽ എന്തൊക്കെയോ വലിയ ട്വിസ്റ്റുകൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് തന്നെയാണ് പ്രേക്ഷകർ

പറഞ്ഞുവെയ്ക്കുന്നത്. മുൻപ് ഭാര്യ എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ മികച്ച ഒരു കഥാപാത്രത്തെയാണ് ദേവിചന്ദന അവതരിപ്പിച്ചിരുന്നത്. അതിനുശേഷം പൗർണമിത്തിങ്കളിലും നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയായിരുന്നു ദേവി ചന്ദന.എന്താണെങ്കിലും തൻറെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു എന്ന വാർത്ത ഇപ്പോൾ ഞെട്ടലോടെയാണ് സഞ്ജന തിരിച്ചറിയുന്നത്. സ്വന്തം വീട്ടിലേക്ക് എത്തിയ

സഞ്ജനയ്ക്ക് അച്ഛൻ നൽകിയ അപ്രതീക്ഷിത വാർത്ത തന്നെയായിരുന്നു ഇത്. എന്താണെങ്കിലും കുടുംബവിളക്ക് പ്രേക്ഷകർ ആകെ സംശയത്തിലാണ് ഇപ്പോൾ. ഇത് എന്തിൻറെ സൂചനയാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. ചിത്ര ഷേണായി നിർമ്മിക്കുന്ന കുടുംബവിളക്കിൽ കെ കെ മേനോൻ, ശരണ്യ ആനന്ദ്, മഞ്ജു സതീഷ്, ഡോക്ടർ ഷാജു, ആനന്ദ് നാരായൺ, നൂബിൻ ജോണി, ശ്രീലക്ഷ്മി, ദേവി മേനോൻ, എഫ് ജെ തരകൻ തുടങ്ങിയവർ പ്രധാന റോളുകളിൽ എത്തുന്നു.

Comments are closed.