രോഹിത് തെറ്റിദ്ധരിക്കുന്നു.!! സുമിത്ര തന്നെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന ചിന്തയിൽ രോഹിത്ത്.!! ഹാപ്പിയായി പൂജ.!! ശീതളിന്റെ കള്ളത്തരം പിടികൂടി പ്രതീഷ്.!! Kudumbavilakku Serial Latest Episode August 19

എല്ലായിടത്തും തെറ്റിദ്ധാരണകൾ…കുടുംബവിളക്കിൽ ഇപ്പോൾ തെറ്റിദ്ധാരണകളുടെ സമയമാണ്… രോഹിത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്…രോഹിത്തിനോട് വിവാഹക്കാര്യം സംസാരിക്കാനായി സുമിത്ര എത്തുന്നു. എന്നാൽ സുമിത്ര വരുന്നത് സുമിത്രക്ക് തന്നോടുള്ള സ്നേഹം, പ്രണയം തുറന്നു പറയാൻ ആണ് എന്ന് രോഹിത്തിനെ തെറ്റിദ്ധരിപ്പിക്കുകയാണ് വിവേക്. എന്തൊക്കെയാണെങ്കിലും ആ തെറ്റിദ്ധാരണ മനസ്സിൽ വച്ചുകൊണ്ട് തന്നെയാണ് രോഹിത് സംസാരിക്കുന്നത്.

അത് സുമിത്ര അറിയുന്നുമില്ല. ഇതിനിടയിൽ രോഹിത്തിന്റെ പുനർവിവാഹത്തിനു വേണ്ടി തിരക്കുകൂട്ടുന്ന പൂജയും ഒരുവശത്തുണ്ട്. എന്തൊക്കെയാണെങ്കിലും കുടുംബവിളക്കിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങൾ തന്നെയാണ്. ഇതിനിടെ ശീതളും സച്ചിനും തമ്മിലുള്ള കൂടിക്കാഴ്ച പ്രതീഷ് കാണുകയാണ്. പ്രതീഷിന് ഇത് വല്ലാത്ത ഒരു ഷോക്ക് തന്നെയാണ്. ഈയൊരു സാഹചര്യത്തിൽ പ്രതീഷ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് പ്രേക്ഷകർക്കും വലിയൊരു ചോദ്യം തന്നെയാണ്.

ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കുടുംബവിളക്ക് പരമ്പരയുടെ മുന്നോട്ടുപോക്ക്. ഒരുഭാഗത്ത് സുമിത്രയും രോഹിതും തമ്മിൽ ഒന്നിക്കുമോ എന്ന ചോദ്യം… വേദികയും സിദ്ധാർതും പിരിയുമോ എന്ന മറുചോദ്യം… അതിനുമപ്പുറത്ത് ശീതളും സച്ചിനും തമ്മിലുള്ള പ്രണയത്തിൻറെ തുടർ ചോദ്യങ്ങൾ…എന്തൊക്കെയാണെങ്കിലും കുടുംബ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ ഓരോ സീനുകളും കൃത്യമായി നെയ്ത് വെക്കുകയാണ് കുടുംബവിളക്ക് അണിയറപ്രവർത്തകർ.

നടി മീരാ വാസുദേവ് നായികയായെത്തുന്ന കുടുംബവിളക്ക് പരമ്പര റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, ഡോക്ടർ ഷാജു, അമൃത എസ് ഗണേഷ്, ശ്രീലക്ഷ്മി, എഫ് ജെ തരകൻ, ദേവി മേനോൻ, മഞ്ജു സതീഷ്, നൂബിൻ ജോണി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുടുംബബന്ധങ്ങളിലെ പൊരുത്തക്കേടുകൾ തന്നെയാണ് പരമ്പര പ്രധാനമായും ചർച്ച ചെയ്യുന്ന വിഷയം.

Comments are closed.