അച്ഛമ്മയോടൊപ്പം കൊച്ചുമോന്റെ വൈറല്‍ റീല്‍സ്.!! kudumbavilakku Serial achamma and Kochumon Viral Reel Video

മലയാളികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. കുടുംബവിളക്കിലെ ഓരോ താരങ്ങളും മലയാളിയും മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് കുടുംബവിളക്ക് താരം ആനന്ദിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ്. കുടുംബവിളക്ക് സീരിയലിലെ അനിരുദ്ധ് എന്ന കേന്ദ്രകഥാപാത്രമായി നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ആനന്ദ് നാരായണന്‍. ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് താരം ഇടയ്ക്കിടെ താരത്തിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കുടുംബവിളക്കിലെ മറ്റൊരു താരവും ആനന്ദിനൊപ്പമുണ്ട്. അത് വേറാരുമല്ല. കുടുംബവിളക്കിലെ താരത്തിന്റെ അച്ഛമ്മ തന്നെ. ഭാര്യയോടൊപ്പമുള്ള താരത്തിന്റെ വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കിരുന്നു. നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരാറുള്ളത്. ഡോക്ടര്‍ കഥാപാത്രമാണെങ്കിലും തുടക്കത്തില്‍ നെഗറ്റീവ് റോളായിരുന്നു ആനന്ദ് ചെയ്തിരുന്നത്.

ഇപ്പോള്‍ മര്യാദക്കാരനായതോടെ നടനോടുള്ള ഇഷ്ടവും വര്‍ധിച്ചു. അഭിനയത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന അവഗണനകളെ പറ്റി മുന്‍പ് പലപ്പോഴായി ആനന്ദ് വെളിപ്പെടുത്തിയിരുന്നു. സീരിയലിലെ അനിരുദ്ധും ഞാനും തികച്ചും വ്യത്യസ്തരാണ്. ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് തോന്നും. കാരണം ജീവിതത്തിലൊരിക്കലും നമ്മള്‍ നമ്മുടെ അമ്മമാരോട് പറയാത്ത ഡയലോഗുകളാണ് അതിലുള്ളത്. മനസിനുള്ളില്‍ വിഷമം തോന്നികൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

പിന്നെ ഇത് നമ്മുടെ ജോലിയായത് കൊണ്ട് അങ്ങനെ ചെയ്യുന്നു. യഥാര്‍ഥ ജീവിതത്തില്‍ അമ്മയും താനും വളരെ സ്‌നേഹത്തിലാണെന്നും ആനന്ദ് പറയുന്നു. ഞാനെന്താണെന്നും എന്റെ സ്വഭാവം എന്താണെന്നും കൃത്യമായി അറിയാവുന്ന ആളാണ് എന്റെ അമ്മ. ദേഷ്യം വരുമ്പള്‍ പലരും അമ്മമാരെ നിങ്ങളെന്ന് ഒക്കെ വിളിക്കും. പക്ഷേ ഇതുവരെ അമ്മ എന്നാല്ലാതെ മറ്റൊന്നും താന്‍ വിളിച്ചിട്ടില്ലെന്നാണ്’ നടന്‍ പറയുന്നത്.

Comments are closed.