ശ്രീനിലയത്തിലെ കുടുംബവിളക്ക് അണഞ്ഞു.. മുഴുവൻ അനിഷ്ടസംഭവങ്ങൾ.. അനിരുദ്ധിനെ പോലീസ് കൊണ്ടുപോകുന്നു.. ചതി പിണഞ്ഞ പ്രണയത്തിൽ ശീതളും.!! Kudumbavilakku

ശ്രീനിലയത്തിന്റെ താളം തന്നെ സുമിത്രയാണ്. അവിടം സ്വർഗമാകുന്നത് സുമിത്രയിലൂടെയാണ്. നല്ലൊരു ഭാര്യയാണ്, മരുമകളാണ്, അമ്മയാണ്… അങ്ങനെ സുമിത്ര ഏറ്റെടുക്കുന്ന റോളുകളിലെല്ലാം ആള് പെർഫെക്റ്റ് തന്നെ. ഏറെ നാളുകളായി പറഞ്ഞുകൊണ്ടിരുന്ന ദുബായ് യാത്ര ഒടുവിൽ സംഭവിച്ചു. സുമിത്ര ഗൾഫിലാണ്. അവിടെ സുമിത്ര ഹാപ്പിയാണ്, മികച്ച സ്വീകരണം. എന്നാൽ സുമിത്ര പടിയിറങ്ങിയതോടെ ശ്രീനിലയത്തിന്റെ താളം തെറ്റുകയാണ്.

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. സുമിത്ര എന്ന വീട്ടമ്മയുടെ വിധിയോടുള്ള പോരാട്ടങ്ങളുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. ശ്രീനിലയത്തിന്റെ വിളക്കായിരുന്നു സുമിത്ര. സുമിത്ര ഗൾഫിലേക്ക് പോയതോടെ ശ്രീനിലയത്തിൽ സംഭവിക്കുന്ന അനിഷ്ടസംഭവങ്ങളാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അനിരുദ്ധ് ചതിയിൽ പിണഞ്ഞിരിക്കികയാണ്.

പോലീസ് ലോക്കപ്പിലാകുന്ന ഡോക്ടർ അനിരുദ്ധിനെ പ്രൊമോ വീഡിയോയിൽ കാണാം. ഡോക്ടർ ഇന്ദ്രജയുടെയും വേദികയുടെയും പ്ലാനിങ്ങിലാണ് അനിരുദ്ധ് ചതിയിൽ വീഴുന്നത്. അവരെ പ്രതിരോധിക്കാൻ ഇപ്പോൾ സുമിത്രയുമില്ല. രണ്ട് ദുഷ്ടശക്തികളും ഒന്നിക്കുന്നുവെന്നത് നേരത്തെ കണ്ടിരുന്നുവെങ്കിലും ഇങ്ങനെയൊരു ചതി പ്രേക്ഷകർ പ്രതീക്ഷിച്ചില്ല. അതേ സമയം ശീതൾ ഒരു പ്രണയത്തിലേക്ക് വഴുതിവീഴുകയാണ്. കോളേജിൽ റാഗിങ്ങിൽ നിന്നും രക്ഷപ്പെടുത്തിയ സച്ചിൻറെ

മുഖമാണ് ഇപ്പോൾ ശീതളിന്റെ മനം നിറയെ. എന്നാൽ ഈ പ്രണയം ഒരു ചതിയാകുമോ എന്നാണ് പ്രേക്ഷകർ തന്നെ ആരായുന്നത്. ഇതിനുമുന്നേ ഇത്തരത്തിൽ ഒരു അപകടത്തിൽ ചെന്ന് ചാടിയതാണ് ശീതൾ. അതുകൊണ്ട് ഇത്തവണയെങ്കിലും രണ്ട് വട്ടം ആലോചിച്ചിട്ട് മതി എല്ലാമെന്നാണ് പ്രേക്ഷകരുടെ ഉപദേശം. ഇനിയിപ്പോൾ ഗൾഫിൽ നിന്ന് സുമിത്ര തിരിച്ചെത്തിയാലേ ശ്രീനിലയത്തിൽ എല്ലാം ശരിയാകൂ എന്നാണ് പ്രേക്ഷകർ തന്നെ വിധിയെഴുതുന്നത്. എന്താണെങ്കിലും ശ്രീനിലയത്തിൽ കുടുംബവിളക്ക് അണഞ്ഞു എന്നും അതാണ് ഈ അനിഷ്ടസംഭവങ്ങളുടെ കാരണമെന്നുമാണ് സീരിയൽ പ്രേക്ഷകരുടെ വിലയിരുത്തൽ.

Comments are closed.