അമ്പോ ഇത്രയും കലക്ഷനോ; കുടുംബവിളക്ക് താരം ശരണ്യയുടെ പുതിയ വിശേഷങ്ങൾ കേട്ടോ.!! Kudumbavilakku Fame Saranya

Kudumbavilakku Fame Saranya : കുടുംബവിളക്ക് എന്ന ഒരൊറ്റ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ശരണ്യ ആനന്ദ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തി കഥാപാത്രമായ വേദികയായി കുടുംബവിളക്കിന്റെ അരങ്ങ് തകർത്തു വാഴുകയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കിലെ കഥാപാത്രം കൊണ്ടാണ് താരം

മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. അതിനു മുൻപ് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടില്ല. സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ ഒരു സ്വീകാര്യത നേടിക്കൊടുത്തത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്.

Kudumbavilakku Fame Saranya

പക്ഷേ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാവാൻ ശരണ്യയ്ക്ക് വേദിക എന്ന കഥാപാത്രം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ശരണ്യയെ പോലെ തന്നെ താരത്തിന്റെ ഭർത്താവ് മനീഷും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ബിസിനസുകാരനായ മനീഷ് ശരണ്യക്ക് ഒപ്പം പ്രേക്ഷകർക്കും മുൻപിലേക്ക് എത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിൽ ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിൽ

ശരണ്യക്ക് ഒപ്പം മത്സരാർത്ഥിയായി മനേഷും മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. താരത്തിന്റെ ഓരോ ചുവടുകൾക്കും പരിപൂർണ്ണ സപ്പോർട്ട് ആയി മനീഷ് പിന്നിൽ തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ ശരണ്യ തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ശരണ്യ.

Comments are closed.