ഭാര്യയും ഡോക്ടർ തന്നെ!! കുടുംബവിളക്ക് താരം ഷാജുവിന്റെ ജീവിതം ഇങ്ങനെ.!! Kudumbavilakku Fame Dr Shaju

Kudumbavilakku Fame Dr Shaju : മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനായ നടനും സംവിധായകനും ഒക്കെയാണ് ഡോക്ടർ ഷാജു. സൂപ്പർ ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ രോഹിത് ഗോപാലനായി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ താരം. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ ഭർത്താവാണ് രോഹിത്.

സീരിയലിലെ ഇവരുടെ വിവാഹം ഒരു പരസ്യം കാരണം കേരളമൊട്ടാകെ വൈറലായി മാറിയിരുന്നു. സീരിയലിൽ സുമിത്ര, രോഹിത് ബന്ധം കൂടുതൽ പ്രണയാർദ്രമായി മാറുമ്പോൾ ഷാജുവിന്റെ പ്രണയകഥയും ശ്രദ്ധ നേടിയിരുന്നു. സീരിയലിലെ രോഹിത്, സുമിത്ര പ്രണയം തുടങ്ങുന്നത് കോളേജിലെ പഠനകാലത്താണ്. അതുപോലെ തന്നെ ഷാജുവിന്റെ യഥാർത്ഥ പ്രണയവും ആരംഭിച്ചത് കോളേജ് കാലഘട്ടത്തിൽ ആണെന്ന്

Kudumbavilakku Fame Dr Shaju

താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കുടുംബവിളക്ക് പരമ്പരയിലെ സുമിത്രയുടെ മൂത്ത മകൻറെ വേഷം അവതരിപ്പിക്കുന്ന ആനന്ദ് നാരായണും ഡോക്ടർ ഷാജുവും തമ്മിലുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു വർഷം മുൻപേ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതാണ് എങ്കിലും ഇപ്പോഴും ആ വീഡിയോയ്ക്ക് പത്തരമാറ്റ് തിളക്കമാണ്.

ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രാഞ്ചലി സ്റ്റുഡിയോ സെറ്റ് ഇട്ട ഒരു അമ്പലത്തിന് അടുത്ത് നിന്നുകൊണ്ടാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. അഭിനയവും കരിയറും ഒക്കെ ഷാജു ആനന്ദ് നാരായണനൊപ്പം പങ്കുവെക്കുന്നുണ്ട്.

Comments are closed.