സുമിത്രയുടെ തോളിൽ തലചേർത്ത് കിടക്കുന്ന സിദ്ധാർഥ്.. ശിവദാസമേനോന്റെ ആരോഗ്യനിലയിൽ ഒന്നും പറയാറായിട്ടില്ല.. വേദികയെ വള്ളിയും പുള്ളിയും തെറ്റാതെ എല്ലാം കൃത്യമായി അറിയിച്ച് സരസ്വതി അമ്മയും.!! Kudumbavilakku latest episode

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയും സിദ്ധാർഥും അവരുടെ കുടുംബവുമായിരുന്നു തുടക്കത്തിൽ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങൾ. സിദ്ധാർത്ഥിന്റെ ഓഫീസിലെ സഹപ്രവർത്തക വേദിക ഇവരുടെ ജീവിതത്തിലെത്തുന്നതോടെയാണ് കഥ വഴിത്തിരിവിലേക്ക് കടക്കുന്നത്. വേദികയെ തന്റെ ജീവിതത്തിലേക്ക് കൂടെക്കൂട്ടുന്ന സിദ്ധുവിനെ ശ്രീനിലയത്തിൽ നിന്ന് വിലക്കുകയാണ് ശിവദാസമേനോൻ.


അങ്ങനെയാണ് ശ്രീനിലയത്തിനടുത്തുള്ള വാടകവീട്ടിൽ സിദ്ധുവും വേദികയും താമസമാക്കുന്നത്. എന്നാൽ നാളുകൾക്ക് ശേഷം വേദികയുടെ പൊയ്മുഖം സിദ്ധുവിന് മുൻപിൽ അഴിഞ്ഞുവീഴുകയാണ്. വേദികയുടെ വിലക്കുകളെ മറികടന്ന് സിദ്ധു മക്കൾക്കൊപ്പം വിനോദയാത്രക്ക് പോവുകയാണ്. അവിടെ വെച്ച് സുമിത്ര അടിപതറി ഒരു കയത്തിലേക്ക് വീഴാൻ പോവുന്നതും അവിടെ നിന്നും സിദ്ധു കൈപിടിച്ച് കയറ്റുന്നതുമെല്ലാം കഴിഞ്ഞ എപ്പിസോഡുകളിൽ കാണിച്ചിരുന്നു.

വിനോദയാത്രക്കിടയിൽ വെച്ച് ശിവദാസമേനോന്റെ ആരോഗ്യനില മോശമാകുന്നുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നൊലിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന അച്ഛനെ നോക്കാൻ ഹോസ്പിറ്റൽ വരാന്തയിൽ കവലിരിക്കുന്നത് സിദ്ധുവും സുമിത്രയും ആണ്. ആ രംഗങ്ങളാണ് ഇപ്പോൾ പുതിയ പ്രോമോ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. പണ്ട് വിവാഹശേഷം ഹണിമൂണിന് വന്ന സമയം സുമിത്ര ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ആശുപത്രി ഇത് തന്നെയെന്ന് സുമിത്രയോട് പറയുകയാണ് സിദ്ധു.

എന്നാൽ അതൊന്നും കേൾക്കാനുള്ള മനസികാവസ്ഥയിലല്ല സുമിത്ര. വിനോദയാത്രക്കിടയിൽ നടക്കുന്നതെല്ലാം വള്ളിയും പുള്ളിയും തെറ്റാതെ വേദികയ്ക്ക് ഫോണിലൂടെ പറഞ്ഞുകൊടുക്കുകയാണ് സരസ്വതിയമ്മ. അതേ സമയം ഹോസ്പിറ്റൽ വരാന്തയിൽ ഇരിക്കുന്ന സിദ്ധു മയക്കം വരവേ സുമിത്രയുടെ തോളിലേക്ക് അറിയാതെ ചാഞ്ഞുപോവുകയാണ്. ഇതെല്ലാം കണ്ട് പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്. സുമിത്രയും സിദ്ധുവും വീണ്ടും അടുക്കുന്നു എന്ന ശുഭസൂചന കിട്ടിയതിന്റെ സന്തോഷത്തിലാണ് പരമ്പരയുടെ ആരാധകർ.

Comments are closed.