വക്കീലിനെ നാടുകടത്താനൊരുങ്ങി രഞ്ജിത പക്ഷേ, അതിനു മുൻപ് വക്കീലിനെ കയ്യോടെ പൊക്കി സുമിത്ര; സുമിത്ര സത്യം തിരിച്ചറിയുമോ.!! Kudumbavilakku episode 3 January 2024

Kudumbavilakku episode 3 January 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥയുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയുടെ ജോലി പോയ കാര്യം അപ്പുവിനോട് പറയാത്തതിൻ്റെ വിഷമത്തിലായിരുന്നു. രഞ്ജിത ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്. എങ്ങനെയെങ്കിലും വക്കീലിനെ പറഞ്ഞ് വിടണം. അതിനായി വക്കീലിനെ ഫോൺ വിളിക്കുകയാണ്.

സുമിത്ര വിൽപത്രത്തെ കുറിച്ചൊക്കെ ചോദിക്കുമെന്നും, സുമിത്ര കേസുമായി മുന്നോട്ടു പോകാനും സാധ്യതയുള്ളതിനാൽ, ഞാൻ വക്കീലിൻ്റെ സാന്നിധ്യത്തിലാണ് വിൽപത്രം തയ്യാറാക്കിയതെന്ന് മനസിലായാൽ നിങ്ങൾ ഒന്നാം പ്രതിയാവുകയും നമ്മൾ എല്ലാവരും അഴിക്കുള്ളിൽ ആവുകയും ചെയ്യുമെന്ന് പറയുന്നു. അതിനാൽ വക്കീൽ പെട്ടെന്ന് തന്നെ ഈ നാട്ടിൽ നിന്ന് സ്ഥലം വിടണമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് വക്കീലിനും ഭയം വരികയാണ്.

രഞ്ജിത അരവിന്ദിനെ വക്കീലിനെ കാണാൻ അയക്കുന്നു. അപ്പോഴാണ് സുമിത്രയും, പൂജയും വാടക വീട് കാണാൻ വേണ്ടി വരുന്നത്. അരവിന്ദ് അപ്പോൾ വക്കീലിനെ കാണാൻ വരികയാണ്. രണ്ടു പേരും വഴിയിൽ വച്ച് സംസാരിക്കുമ്പോഴായിരുന്നു സുമിത്രയും പൂജയും അതുവഴി വരുന്നത്. അപ്പോഴാണ് അരവിന്ദിനെയും വക്കീലിനെയും കാണുന്നു. അപ്പോഴാണ് സുമിത്രയ്ക്ക് കുറച്ചൊക്കെ കാര്യങ്ങൾ മനസിലായത്.പിന്നീട് സീമയെ വിളിച്ച് വാടക വീട്ടിലേക്കുള്ള വഴി ചോദിക്കുകയാണ്.

പിന്നീട് കാണുന്നത് സ്വരമോൾ തുള്ളിച്ചാടിക്കളിക്കുന്നതാണ്. അപ്പോഴാണ് വിശ്വനാഥൻകുട്ടിയുടെ സന്തോഷം കണ്ട് പ്രേമയോട് ചോദിക്കുന്നത്. അനന്യ വിളിച്ചിരുന്നെന്നും, സ്വര മോളെ കൂട്ടിപ്പോകാൻ വരാമെന്ന് പറഞ്ഞതിൻ്റെ സന്തോഷമാണ്. പക്ഷേ, അനുരുദ്ധ് ഇതൊന്നും അറിയാൻ പാടില്ല. അവനെ അറിയിക്കരുത്. എൻ്റെ മോൾക്ക് അവനിൽ നിന്ന് ഡൈവോഴ്സ് കിട്ടണമെന്നാണ് വിശ്വനാഥൻ പറയുന്നത്.അങ്ങനെ രസകരമായ വീഡിയോയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Comments are closed.