സുമിത്രക്കെതിരെ പുതിയ തന്ത്രം ഒരുക്കി രഞ്ജിത; രണ്ടും കല്പിച്ച് സുമിത്രയും! സുമിത്ര ഇനി പുതിയ വീട്ടിലേക്ക്.!! Kudumbavilakku episode 2024 January 1

Kudumbavilakku episode 2024 January 1 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ഥ കഥയുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സീമയോട് പറയുന്നത് ഒരു വാടക വീട് സംഘടിപ്പിച്ചു തരാനായിരുന്നു. ഉടൻ തന്നെ സീമയുടെ അടുത്ത വീട് തന്നെ സുമിത്രയ്ക്ക് വാടക വീട് ആക്കി കൊടുക്കുന്നു. സീമ പോയ ശേഷം സുമിത്ര അകത്തു പോയി പലതും

ആലോചിച്ചിരിക്കുമ്പോഴാണ് പൂജ വിഷമത്തോടെ ഓഫീസിൽ നിന്ന് തിരിച്ചു വരുന്നത്. ഉടൻ തന്നെ സുമിത്രയുടെ റൂമിൽ പോയി ജോലി പോയ കാര്യം പറയുന്നു. സുമിത്രയോട് ഈ കാര്യം പറയുമ്പോൾ പൂജ പൊട്ടിക്കരഞ്ഞു പോയി. ഇതു കേട്ടുകൊണ്ട് ചിത്രയും വരികയാണ്. പൂജയെ സമാധാനിപ്പിച്ച്, ആരാണ് ഇങ്ങനെ ചെയ്തതെന്ന് നമ്മൾക്ക് കണ്ടു പിടിക്കാമെന്ന് പറയുകയാണ്. രഞ്ജിതയുടെ വീട്ടിൽ രഞ്ജിത ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്.

അരവിന്ദിനാണെങ്കിൽ ജയിലിൽ പോയി കിടക്കേണ്ടി വരുമോ എന്നോർത്ത് പലതും പറയുകയാണ്. രഞ്ജിതയോട് അരവിന്ദ് പറയുകയാണ്, സുമിത്ര രോഹിത്തിൻ്റെ ഒപ്പല്ല അതെന്ന് കണ്ടെത്തിയാൽ നമ്മൾ എന്തു ചെയ്യുമെന്നാണ് പറയുന്നത്. സുമിത്ര ഇനി പലതും ചെയ്യുമെന്നും, നമ്മൾ തളർന്നിരിക്കാതെ ഒരുങ്ങി നിൽക്കണമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് അപ്പു വീട്ടിലേക്ക് വരുന്നത്. പൂജയെ വീട്ടിൽ കണ്ട് അപ്പു ചോദിച്ചപ്പോൾ, എൻ്റെ ജോലി പോയെന്ന കാര്യം പറയുന്നു. പിന്നീട് പൂജയെ അപ്പു സമാധാനിപ്പിക്കുകയും,

കൂടാതെ നിൻ്റെ പോയ ജോലി നമുക്ക് തിരികെ പിടിക്കാമെന്നും പറയുകയാണ്. അങ്ങനെ അപ്പു അകത്ത് കയറിയപ്പോൾ, ചിത്ര വിഷമിച്ചു നിൽക്കുകയാണ്. അപ്പു ചിത്രയോട് പൂജയുടെ ജോലി പോയ കാര്യം പറഞ്ഞപ്പോൾ, അതു കൂടാതെ സുമിത്രയും പൂജയും വാടക വീട്ടിലേക്ക് പോവുന്ന കാര്യവും പറയുന്നു. ഇത് കേട്ട് ആകെ വിഷമത്തിലാവുകയാണ് അപ്പു. പിന്നീട് കാണുന്നത് രഞ്ജിത പരമശിവൻ്റെ വീട്ടിൽ പോകുന്നതാണ്. പരമശിവവുമായി ചേർന്ന് ഇനി എന്തു ചെയ്യുമെന്ന് തീരുമാനിക്കാനാണ് പോയത്. അങ്ങനെ വ്യത്യസ്തമായ പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.

Comments are closed.