കുടുംബവിളക്കില്‍ ഇനി അമൃതയില്ല.. കുടുബവിളക്കിലെ ശീതൾ ഇനിമുതൽ ഈ സ്റ്റാർ മാജിക്‌ താരം, തുറന്നു പറഞ്ഞു ശീതൾ ലൈവിൽ.!!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പര റേറ്റിംഗിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഒരു സീരിയൽ ആണ്. ഇതിലെ ഓരോ താരങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നടി മീര വാസുദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിൽ നടൻ കെ കെ മേനോൻ ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു താരം.

സീരിയലിൽ ഇരുവരുടെയും ഇളയമകളായി ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമൃത നായർ. ആണ്. കുടുംബ വിളക്കിൽ എത്തുന്നതിനു മുൻപ് ഫ്ളവർസ് ടിവി യിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ് പ്രേക്ഷകർക്ക് പരിചിതയായത്. എന്നിരുന്നാലും കുടുംബവിളക്കിൽ എത്തിയതിനുശേഷമാണ് ശീതൾ പ്രശസ്തയായി മാറിയത്.


മൃദുല വിജയുടെ അനിയത്തി പാർവതി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ശീതൾ. പിന്നീട് പാർവതി നിർത്തിയ സ്ഥാനത്തേക്ക് എത്തിയ താരമായിരുന്നു അമൃത. സാധാരണ ഒരു താരം സീരിയലിൽ നിന്നും പ്രേക്ഷകർക്ക് അത് സ്വീകരിക്കുവാൻ പ്രയാസമാണ്. എന്നാൽ വളരെ പെട്ടെന്നാണ് അമൃത ശീതൾ എന്ന കഥാപാത്രവുമായി ഇണങ്ങിച്ചേർന്നതും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയതും.

ഇപ്പോഴിതാ അമൃത ചില വ്യക്തിപരമായ കാരണങ്ങളാൽ കുടുംബവിളക്കിൽ നിന്നും വിട്ടുനിൽക്കുകയാണ് എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. താരത്തിന്റേതായ ഒരു ലൈവ് വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങൾ ഈ സീരിയൽ വിട്ടുനിൽക്കുന്നു എന്നും തീർച്ചയായും എല്ലാവരെയും മിസ് ചെയ്യുമെന്നും താരം പറയുന്നു.

Comments are closed.