കളി കാര്യമായി.!! ഇനി സുമിത്രക്ക്.!! രോഹിത്തിനെ വിവാഹം കഴിച്ചേ പറ്റൂ.!! വീണ്ടും കുതന്ത്രങ്ങൾ മെനഞ്ഞ് വേദികയും സരസ്വതിയമ്മയും.!! ഒടുവിൽ തീരുമാനം സുമിത്ര തന്നെ പറയുന്നു.!! Kudumbavilak Serial Latest Today Episode August 16

ഒടുവിൽ കളി കാര്യമായി… എല്ലാവരും ഒരേപോലെ സുമിത്രയെ നിർബന്ധിക്കുന്നു….രോഹിത്തിനെ വിവാഹം കഴിച്ചുകൂടെ? ഏറെ ആരാധകരുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. ഒരു വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. സുമിത്ര എന്ന വീട്ടമ്മ അതിജീവനങ്ങളുടെ വഴിയേ സഞ്ചരിച്ച സ്ത്രീയാണ്. സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം പുതിയ ജീവിതം തുടങ്ങിയപ്പോൾ സുമിത്രക്ക് നോക്കിനിൽക്കേണ്ടി വന്നു.

എന്നാൽ അവിടെ തളർന്നുവീണില്ല സുമിത്ര. മക്കൾക്ക് വേണ്ടി സുമിത്ര പോരാടി… ഇന്നും പോരാട്ടത്തിന്റെ വഴിയിൽ തന്നെയാണ് സുമിത്ര… പഴയകാലപ്രണയം പൊടിതട്ടിയെടുത്ത് രോഹിത്ത് സുമിത്രക്ക് മുൻപിൽ വന്നുനിൽക്കുകയാണ്. ശ്രീനിലയത്തിലും ഈ വിഷയം അറിഞ്ഞുകഴിഞ്ഞു… സുമിത്രക്ക് മേൽ സമ്മർദ്ദങ്ങൾ ഉയരുകയാണ്. ശിവദാസമേനോൻ രോഹിത്തിനെ പിന്തുണക്കുന്നതോടെ സുമിത്ര ഈ വിഷയത്തിൽ വ്യക്തമായ തീരുമാനം പറയേണ്ടി വരും.

ഇതിനിടയിൽ സരസുവും വേദികയും തമ്മിൽ പുതിയ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. സിദ്ധു തന്നെ ഒഴിവാക്കുന്നതിൽ വളരെ അസ്വസ്ഥയാണ് വേദിക. സുമിത്രയാണ് അതിന്റെ കാരണമെന്നാണ് വേദിക കണക്കുകൂട്ടുന്നത്. മാത്രമല്ല, സുമിത്രയെ എങ്ങനെയും കെണിയിൽ പെടുത്താൻ അടുത്ത അവസരത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ വേദിക. സരസുവിന്റെ ഫുൾ സപ്പോർട്ട് അതിനുണ്ട് താനും.

റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീരാ വാസുദേവ് ആണ് നായികാകഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ തന്നെ ഉയർന്ന റേറ്റിംഗ് ഉള്ള ഈ പരമ്പരയുടെ നിർമ്മാതാവ് സീരിയൽ താരം ചിത്ര ഷേണായ് ആണ്. മീര വാസുദേവനൊപ്പം കെ കെ മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ ജോണി, അമൃത എസ് ഗണേഷ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നു. എന്താണെങ്കിലും വ്യത്യസ്തമായ ഒരു ട്രാക്കിലേക്കാണ് ഇപ്പോൾ പരമ്പര കടന്നുചെല്ലുന്നത്. സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കുമോ എന്നതാണ് ഇപ്പോൾ ഏവർക്കും അറിയേണ്ടത്.

Comments are closed.