സുമിത്രയോടുളള പഴയ കണക്ക് എ.സി.പി മകളോട് തീര്‍ക്കുമോ.!! കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്.!! Kudumbavilak Serial Latest Episode September 14

മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. ഈ സീരിയലിലെ ഓരോ താരങ്ങളും കഥാപാത്രങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് പ്രേക്ഷകര്‍ കാണുന്നത് അത്രത്തോളം ജനപ്രിയമായിരിക്കുന്നു സീരിയല്‍ എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ ജീവിത പോരാട്ടങ്ങളുടെ കഥ പറയുന്ന കുടുംബവിളക്കിന്റെ ഓരോ എപ്പിസോഡിനായി ആകാംശയോടെ കാത്തിരിക്കുകയാണ്

ഓരോ മലയാളി വീട്ടമ്മമാരും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ പ്രേക്ഷകരെ ആകാംശയിലാക്കിയിരിക്കുന്നത് സുമിത്രയുടെ മകള്‍ ശീതളിന്റെ പ്രണയ ബന്ധമാണ്. മെഡിക്കല്‍ വിദ്യാര്‍ഥിയായ ശീതള്‍ തന്റെ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായ സച്ചിന്‍ മാധവുമായി പ്രണയത്തിലാകുന്നു. എന്നാല്‍ സച്ചിന്‍ മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് അറിഞ്ഞതോടു കൂടി സുമിത്ര മകളെ ആ ബന്ധത്തില്‍ നിന്ന് വിലക്കുന്നു.

അമ്മയോട് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി എന്ന് വിശ്വസിപ്പിച്ചു ശീതള്‍ സച്ചിനുമായുള്ള ബന്ധം തുടരുന്നു. എന്നാല്‍ ഇത് രണ്ടാമത്തെ മകനായ പ്രതീഷ് അറിഞ്ഞതോടെ രംഗം വഷളാകുകയും കോളേജില്‍ വിടാതെ ശീതളിനെ വീട്ടില്‍ തന്നെ നിര്‍ത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സച്ചിന്‍ മാധവിനെ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലീസ് അന്വേഷിക്കുന്നു. എന്നാല്‍ സച്ചിന്റെ കാമുകിയെന്ന പേരില്‍ ശീതളിനോട് എ.സി.പി ഓഫീസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു.

സുമിത്രയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടി വേദികയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ സുമിത്രയെ അറസ്റ്റ് ചെയ്തത് ഈ എ.സി.പി തന്നെയായിരുന്നു. ആ കേസില്‍ അവര്‍ സുമിത്രയെ മാനസികമായി ഉപദ്രവിച്ചിരുന്നു. എന്നാല്‍ പിന്നീട് സുമിത്ര നിരപരാധിയാണെന്ന് തിരിച്ചറിയുകയും വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സുമിത്രയുടെ മകളാണ് ശീതള്‍ എന്നറിയുന്നതോടെ സുമിത്രയോടുള്ള അന്നത്തെ വിദ്വേഷം മനസ്സില്‍ വെച്ച് ശീതളിനെ ഈ കേസില്‍ ഉള്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ ഇതോടെ സച്ചിന്‍ ഒരു മ യ ക്കു മരുന്ന് റാക്കറ്റിലെ കണ്ണിയാണെന്ന വിവരം ശീതളിനു ബോധ്യപ്പെടുമെന്നും ആരാധകര്‍ പറയുന്നുണ്ട്.

Comments are closed.