സുമിത്രയെക്കുറിച്ച് ആർക്കുമറിയാത്ത ആ കാര്യം രോഹിത്തിന്റെ സുഹൃത്ത് ഇന്ന് വെളിപ്പെടുത്തും.!! കുടുംബവിളക്കിലെ നിർണ്ണായകമായ എപ്പിസോഡ് ഇന്ന്!!! പൂജയുടെ ബെർത്ഡേ ആഘോഷങ്ങളുടെ ക്ലൈമാക്സ് ഇങ്ങനെ.!! Kudumbavilak Latest Episode July 29

കുടുംബപ്രക്ഷകരെ ത്രില്ലടിപ്പിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായി തിളങ്ങുന്ന കുടുംബവിളക്കിന് ആരാധകരും ഏറെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ വേറിട്ട ജീവിതവഴികളാണ് പരമ്പര പറഞ്ഞുപോകുന്നത്. ഇപ്പോൾ സുമിത്രക്ക് മറ്റൊരു നായകൻ കൂടി പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സിദ്ധാർഥിന്റെ ജീവിതത്തിൽ നിന്നും സുമിത്ര പടിയിറക്കപ്പെട്ടത് വേദികയുടെ കടന്നാക്രമണത്തോടെയാണ്.

ഇപ്പോൾ സിദ്ധുവിന് വേദികയെ മതിയായിക്കഴിഞ്ഞു. എന്നാൽ അതേ സമയം തന്നെ സുമിത്രക്കൊപ്പം ചേരാൻ ആഗ്രഹിക്കുകയാണ് രോഹിത്ത്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നത് രോഹിത്തിന്റെ സുഹൃത്താണ്. എന്നാൽ ഇനി സുമിത്രയെയും രോഹിത്തിനെയും ഒന്നിപ്പിക്കാൻ ശ്രമിക്കുക രോഹിത്തിന്റെ മകൾ പൂജ തന്നെയായിരിക്കും. ഒരിടവേളക്ക് ശേഷം പൂജ എന്ന കഥാപാത്രം പരമ്പരയിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

ഇത്തവണ പൂജയുടെ വരവ് ബെർത്ഡേ ആഘോഷങ്ങളോടെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. രോഹിത്തിന്റെ വീട്ടിൽ വലിയ ആഘോഷം തന്നെയാണ് നടക്കുന്നത്. പൂജയുടെ ജന്മദിനം അടിച്ചുപൊളിക്കാൻ രോഹിത്തിന്റെ വീട്ടിൽ സദ്യയൊരുക്കുകയാണ് സുമിത്രയും സംഘവും. എന്നാൽ ഈ ആഘോഷത്തിനൊടുവിലാണ് രോഹിത്തിന്റെ സുഹൃത്ത് അങ്ങനെയൊരു വെടിമരുന്ന് അവിടെ പൊട്ടിക്കുക. അതോട് കൂടി മറ്റൊരു ഘട്ടത്തിലേക്കാകും കുടുംബവിളക്ക് കടക്കുക. പൂജയുടെ വരവ് തന്നെ ഒരു സർപ്രൈസ്സുമായി ആയിരുന്നു.

എന്താണ് പൂജ പറയാൻ പോകുന്ന ആ സർപ്രൈസ് ന്യൂസ്‌ എന്നറിയാൻ ഏവരും കാത്തിരുന്നപ്പോഴാണ് അത്‌ പൂജയുടെ ബെർത്ഡേ ന്യൂസ്‌ ആയിരുന്നു എന്ന് ആരാധകരും തിരിച്ചറിഞ്ഞത്. എന്തായാലും റേറ്റിങ്ങിൽ വീണ്ടും മുൻപന്തിയിൽ തന്നെയാണ് കുടുംബവിളക്ക്. കുടുംബബന്ധങ്ങളിലെ അകൽച്ചയും കൂടിച്ചേരലുകളും വരച്ചുകാട്ടുന്ന പരമ്പരക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീര വാസുദേവിനൊപ്പം കെ കെ മേനോൻ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ആനന്ദ് നാരായൺ, അമൃത ഗണേഷ്, നൂബിൻ തുടങ്ങിയവരെല്ലാം കുടുംബവിളക്ക് പരമ്പരയിൽ അണിനിരക്കുന്നു.

Comments are closed.