ശീതൾ എവിടെ പോയി.? സംഭവം വഴിതിരിച്ചുവിട്ട് വേദിക.!! കുഴിയിൽ ചാടാൻ ഇത്തവണയും സരസ്വതി അമ്മ.!! Kudumbavilaaku Serial Latest Episode September 15

ശീതൾ എവിടെ പോയി? ശീതളിനെ കാണാത്ത സങ്കടത്തിലാണ് ഇപ്പോൾ ശ്രീനിലയം. സച്ചിനൊപ്പം ശീതൾ മുങ്ങി എന്ന തരത്തിൽ പുതിയൊരു കഥ തന്നെ പടച്ചുവിടുകയാണ് വേദിക. വേദിക ഉണ്ടാക്കിയ കഥ എല്ലാവരിലേക്കും എത്തിക്കാൻ പെരുമ്പറ കൊട്ടുന്നത് സരസ്വതി അമ്മ തന്നെ. ഇതിന്റെ പേരിൽ സരസുവിന് സ്വന്തം മകന്റെ വായിൽ നിന്നും തന്നെ കണക്കിന് കിട്ടുന്നുണ്ട്. സ്വന്തം കൊച്ചു മകളെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞ് പിടിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു

എന്നാണ് സിദ്ധു അമ്മയോട് ചോദിക്കുന്നത്. പ്രേക്ഷകർക്ക് ഇതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല എന്നത് യാഥാർഥ്യം. സരസു ഇങ്ങനെ തന്നെയാണ്, എല്ലാവരെക്കുറിച്ചും സരസു പറയും… അത്‌ മകളാണെങ്കിലും മകനാണെങ്കിലും കൊച്ചു മകളാണെങ്കിലും ഒരുപോലെ തന്നെ. ശീതളിന്റെ തിരോധാനത്തിലും വേദിക സൃഷ്ടിച്ച പുതിയ കഥ വിശ്വസിക്കാനും അത്‌ പറഞ്ഞുപരത്താനുമാണ് സരസ്വതി അമ്മ ശ്രമിക്കുന്നത്. വേദികയുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ് പല ദുരനുഭവങ്ങളും

സരസുവിന് ഉണ്ടായിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും പഠിക്കാതിരുന്ന ആളാണ് സരസു. എത്ര കിട്ടിയാലും പഠിക്കാത്ത ഒരാൾ തന്നെ. ഇവിടെ ഇനി പുതിയ കോലാഹലം സൃഷ്ടിക്കുകയാണ് സരസു. ശീതളിന്റെ പ്രണയത്തിന് ആരും പച്ചക്കൊടി കാണിക്കാതിരുന്നപ്പോൾ ഒടുവിൽ വീട് വിട്ടുള്ള ഇറങ്ങിപ്പോക്ക് നടത്തി

എന്ന് തന്നെയാണ് സരസു പറയാൻ ശ്രമിക്കുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്കിൽ കെ കെ മേനോൻ, ദേവി മേനോൻ, എഫ് ജെ തരകൻ, മഞ്ജു സതീഷ്, നൂബിൻ, ആനന്ദ് തുടങ്ങിയ താരങ്ങളും പ്രധാനവേഷങ്ങളിൽ എത്തുന്നു. ഒരു സാധാരണ വീട്ടമ്മയുടെ ജീവിതപോരാട്ടങ്ങളുടെ കഥയാണ് കുടുംബവിളക്ക്. മീര വാസുദേവിന്റെ മികച്ച ഒരു തിരിച്ചുവരവായിരുന്നു പരമ്പര.

Comments are closed.