മായാത്ത മറയാത്ത നിനവായി നീ എന്നും എന്റെ മനസ്സിൽ ഉണ്ട്..! മകളുടെ ഓർമകളിൽ ചിത്രാമ്മ…| KS Chithra In Her Daughter Birthday Memories Malayalam

KS Chithra In Her Daughter Birthday Memories Malayalam: എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിലൂടെ  മലയാളികൾക്ക് സ്വന്തമായി മാറിയ ഗായികയാണ്  കെ എസ് ചിത്ര. കേരളക്കരയ്ക്ക് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായാണ് ചിത്രയെങ്കിൽ തമിഴ് നാട്ടിൽ ചിന്ന കുയിലാണ്. ആന്ധ്രക്കാർക്ക് സംഗീത സരസ്വതി, കർണാടകക്കാർക്ക് കന്നഡ കോകില, മുംബൈക്കാർക്ക് പിയ ബസന്തി തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് മലയാളത്തിന്റെ വാനമ്പാടിക്ക്. പദ്മശ്രീ, പദ്മഭൂഷൺ തുടങ്ങി , ആറ് ദേശീയ പുരസ്കാരങ്ങൾ, പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാർ പുരസ്കാരം, തമിഴ്‌നാട്‌,

ആന്ധ്രാ സര്‍ക്കാരുകളുടെ പുരസ്കാരങ്ങൾ വേറെ. തന്റെ കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്തപ്പോൾ ജീവിതത്തിലെ ഒരു തീരാ നഷ്ടത്തെക്കുറിച്ചുള്ള ഓർമ്മകളുമായി വീണ്ടുമെത്തുകയാണ് ഇപ്പോൾ ചിത്ര. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രയ്‍ക്ക് ജനിച്ച മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. ഓരോ ഓർമ്മ ദിനത്തിലും പിറന്നാൾ‌ ദിനത്തിലും നന്ദനയുടെ ഓർമ്മകൾ ചിത്ര പങ്കുവയ്ക്കാറുണ്ട്.

ചിത്ര പങ്കു വെച്ച മകളെ കുറിച്ചുള്ള കുറിപ്പാണ് ഇന്ന് ശ്രദ്ധ നേടുന്നത്. അകാലത്തിൽ പൊലിഞ്ഞ തന്റെ മകൾ നന്ദനയുടെ ജന്മദിനത്തിൽ മകളുടെ ചിത്രവും ഒപ്പം ഹൃദയഭരിതയായ ഒരു കുറിപ്പുമാണ് ചിത്ര പങ്കുവെച്ചിരിക്കുന്നത്.  “സ്വർഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. എത്ര വർഷങ്ങൾ വന്ന് പോയാലും നീ മായാതെ എന്നും തന്റെ മനസ്സിലുണ്ട്. അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്കറിയാം.

പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട നന്ദന എന്ന കുറുപ്പിനൊപ്പമാണ് ചിത്ര മകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2002 ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ  ജനിച്ചത്. എന്നാൽ 2011 ദുബായിലെ വില്ലയിലുള്ള നീന്തൽ കുളത്തിൽ വീണ് നന്ദന ലോകത്തോട് വിടപറഞ്ഞു. നന്ദനയുടെ ഓർമ്മകൾ നിധി പോലെ സൂക്ഷിച്ചാണ് ചിത്രയുടെ ഇപ്പോഴുള്ള ജീവിതം.

Rate this post

Comments are closed.