കൂർക്ക വാങ്ങാറുണ്ടോ.!! എങ്കിൽ തീർച്ചയായും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.. കൂർക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു വ്യത്യസ്ത വിഭവം 😋👌 Koorka Cutlet Recipe

കൂർക്ക എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവമാണ് അല്ലെ.. സാധാരണ കൂർക്ക വാങ്ങുമ്പോൾ തോരൻ, ആണ് പ്രധാനമായും എല്ലാവരും തയ്യാറാക്കാറുള്ളത്. എന്നാൽ കൂർക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ വിഭവം ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൂടാതെ കൂർക്ക വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധവും നമുക്കിവിടെ പരിചയപ്പെടാം. ഉപകാരപ്രദമെന്നു തോന്നിയാൽ ഷെയർ ചെയ്യൂ..

കൂർക്ക എളുപ്പത്തിൽ തൊലി കളയുന്നതിനായി ആദ്യം തെന്നെ കൂർക്ക മണ്ണെല്ലാം കളഞ്ഞു നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ഇത് ഒരു പ്രെഷർ കുക്കറിൽ ചേർത്ത് വേവിച്ചെടുക്കുക. തണുത്തശേഷം എളുപ്പത്തിൽ തന്നെ തൊലികളഞ്ഞെടുക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ കയ്യിൽ ഒട്ടും തന്നെ കറ ആവാതെ തൊലി കളയാം. ഇതിനുള്ള മസാല തയ്യാറാക്കുന്നതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, കറിവേപ്പില, കാരറ്റ് പച്ചമുളക്, ഉപ്പ് തുടങ്ങിയവ ചേർത്ത് വഴറ്റിയെടുക്കുക.

ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപൊടി, എരിവിനാവശ്യമായ മുളക്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ മല്ലിപൊടി തുടങ്ങിയവ ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ച കൂർക്ക ഉടച്ചു ചേർക്കാം. ആവശ്യത്തിന് മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം. ഒരു മിക്സയുടെ ജാറിൽ മുട്ടയും കുരുമുളക്പൊടിയും ചേർത്ത് അടിച്ചെടുക്കുക..

കുർക്കയുടെ മാവ് ചെറിയ റൌണ്ട് ആക്കിയശേഷം കോഴിമുട്ടയിൽ മുക്കി ബ്രെഡ് ക്രമസിൽ മുക്കിയശേഷം ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൂർക്ക ഉപയോഗിച്ചുള്ള കട്ലെറ്റ് നിങ്ങളും തയ്യാറാക്കി നോക്കൂ.. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ..

Comments are closed.