പ്രേക്ഷകരുടെ ഹൃദയം കവർന്നു കൂമൻ; ജിത്തു ജോസഫ് ആസിഫ് അലി കോംബോ കൊള്ളാമെന്ന് ആരാധകർ.!! Kooman Movie Review Malayalam

പ്രേഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുക എന്നതാണ്‌ സംവിധായകൻ ജിത്തു ജോസെഫിന്റെ പരിപാടി.തികച്ചും വ്യത്യസ്തമായ കഥകൾ, രീതികൾ അതും പൊതുസമൂഹത്തിൽ ചർച്ചാ വിഷയ മാക്കേണ്ട ഒരു വിഷയം. കെ ആർ കൃഷ്ണ കുമാർ എന്ന തിരക്കഥാകൃതിനെ സംബന്ധിച്ച് ജനങ്ങളിലേക്കു ഇട്ടുകൊടുക്കേണ്ട രീതിയിൽ തന്നെ സിനിമയെ കൊണ്ടുപോകുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിച്ചു. ഇന്ന് പൊതുസമൂഹത്തിൽ നടക്കുന്ന ഒരു വിഷയത്തെ ഈ ഒരു ബിഗ്ഗ് സ്‌ക്രീനിൽ കൊണ്ടുവരിക, അത് വീണ്ടും ചർച്ച ചെയ്യപ്പെടുക എന്നൊക്കെ പറഞ്ഞാൽ ഒരുചെറിയ കാര്യമൊന്നുമല്ല. ബ്രില്ലിയൻറ് മേക്കിങ് ആണ് ജിത്തുജോസഫിന്റെ സിനിമകൾക്ക്‌.

അതുകൊണ്ട് തന്നെയാണ് ജിത്തുജോസഫ് എന്ന സംവിധായകനെ അയാളുടെ പരിശ്രമത്തെ സമൂഹം അംഗീകരിക്കുന്നതും.ജിത്തു ജോസഫ് കൂട്ട് കെട്ടിൽ ഉള്ള ഈ ഒരു ത്രില്ലർ മൂവി ആസിഫ് അലി യുടെ കരിയറിലെ തന്നെ മികച്ച ഒരു സിനിമ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദൃശ്യം സിനിമക്കു ശേഷം തികച്ചും ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മൂവി. അതോടൊപ്പം നിൽക്കുന്നു ആസിഫിന്റെ മികച്ച പ്രകടനങ്ങൾ … അസാധ്യം.ആസിഫ് അലിയെ കൂടാതെ അഭിനയിച്ച ഓരോരുത്തരും അവരവരുടേതായ കൈയൊപ്പ്‌ ഈ സിനിമക്ക് കൊടുത്തിട്ടുണ്ട് എന്നത് വ്യക്തമാണ്. രഞ്ജിപണിക്കർ, മേഘനാഥൻ, ബാബുരാജ്, ജാഫർ ഇടുക്കി, രമേശ്‌ തിലക്, പ്രശാന്ത് മുരളി..,

തുടങ്ങി ഓട്ടനേകം ആളുകളുടെ പ്രയത്നം കൂമൻ സിനിമയിലൂടെ വിശേഷി പ്പിക്കേണ്ടതായിട്ടുണ്ട്.ജിത്തു ജോസഫ് ത്രില്ലർ കളിൽ തികച്ചും അപ്രതീക്ഷിതമായ യാത്രകളായിരിക്കും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക്. തന്റെ കഥാപാത്രങ്ങൾക്ക് എത്രമാത്രം പ്രയോരിറ്റി കൊടുക്കുന്നുണ്ട് എന്നത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങൾ തന്നെ ഇതിനു ഉദാഹരണങ്ങൾ ആണ്.ആസിഫ് അലിയുടെ ഗിരിയും ഇതുപോലെ തന്നെ ഗിരി. എന്ന പോലീസ് ഓഫീസർക്ക് കിട്ടാത്ത ബഹുമാനം പകയുടെയും വിദ്വേഷത്തിന്റെയും

പാതയിലൂടെ വളർത്തികൊണ്ട് മുന്നോട്ട് പോകുന്ന ഗിരിയെ ജിത്തു ജോസഫും കെ ആർ കൃഷ്ണകുമാറും തികച്ചും വ്യത്യസ്ത തലങ്ങളിലൂടെത്തന്നെയാണ് കൊണ്ടുപോകുന്നത്. ഊഹിക്കാൻ പോലും സാധിക്കാത്ത രീതിയിൽ കഥയിലൂടെ ഇത്രെയും ദൂരം ഓരോ പ്രേക്ഷകരെയും കൊണ്ട് പോവുക എന്നത് സംവിധായകൻന്റെ മിടുക്കുതന്നെ. ജിത്തു ജോസഫ് പടങ്ങൾക് എന്നും പോസിറ്റീവ് നിറഞ്ഞു നിലക്കുന്ന പ്രതികരണം ആണ് ലഭിക്കാർ. സോഷ്യൽ മീഡിയയിൽ കൂമന്റെ വിശേഷങ്ങൾ നിറഞ്ഞു നിലക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഊഹിക്കാൻ പോലും സാധിക്കാത്ത ട്വിസ്റ്റുകളായിരുന്നു എന്നും പ്രേക്ഷക പ്രതികരണം.

Comments are closed.