വൈറലായി നൃത്തം.!! കൂടെവിടെ പരമ്പരയിലെ താരങ്ങൾ ഒന്നിച്ച ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ.!! Koodevide Team Dance Video

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ. ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയും പരമ്പര സംരക്ഷണം ചെയ്യുന്നു. ബിബിൻ ജോസ്, അൻഷിദ, കൃഷ്ണകുമാർ, ശ്രീധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബംഗാളി സീരിയൽ ആയ മോഹർ ന്റെ മലയാളം റീമേക്ക് ആണിത്.ലീന ഗംഗാബാദ്യ ആണ് കഥ എഴുതുന്നത്. എസ് എസ് ലാലാണ് സംവിധാനം. സൂര്യ എന്ന കഥാപാത്രത്തെ ആസ്പദമാക്കുകയാണ് പരമ്പര മുന്നോട്ടു സഞ്ചരിക്കുന്നത്. ഋഷി എന്ന കോളേജ് അധ്യാപകന്റെയും സൂര്യ എന്ന വിദ്യാർത്ഥിനിയുടെയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് പരമ്പരയുടെ പ്രധാന പ്രമേയം.

ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഇവർക്കായി നിരവധി ഫാൻ പേജുകളും ഉണ്ട്. ഋഷി, റാണിയമ്മ, അതിഥി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. പരമ്പരയിലെ താരങ്ങൾ എല്ലാവരും ചേർന്നാണ് ഇപ്പോൾ ആരാധകർക്ക് മുൻപിലേക്ക് ഡാൻസുമായി എത്തുന്നത്. മാൻവി സുരേന്ദ്രൻ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അഭിനയത്തിന് മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് മാൻവി.302 k ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

ടീം കൂടെവിടെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ മാൻവി പങ്കുവെച്ചിരിക്കുന്നത്.ബിബിൻ ജോസിനെ ടാഗ് ചെയ്തിരിക്കുന്നു. സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഒന്നിച്ച് ഡാൻസ് ചെയ്യുന്ന ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതിഥി ടീച്ചർ തകർത്തു,ബിബിൻ പൊളിച്ചു തുടങ്ങി ഏവരുടെയും ഡാൻസിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.

Comments are closed.