കോഹ്ലിയുടെ രണ്ട് കോടി എവിടെ പോയി 😱 കാരണം ഇതാണ്.!!

2022 ഐപിഎൽ സീസണ് ഒരുങ്ങുന്ന നിലവിലുള്ള എട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫ്രാഞ്ചൈസികൾ അടുത്ത പതിപ്പിനായി തങ്ങൾ നിലനിർത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക സമർപ്പിച്ചു. മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി തുടങ്ങിയ വമ്പന്മാരെ അവരവരുടെ നിലവിലെ ഫ്രാഞ്ചൈസികൾ നിലനിർത്തിയപ്പോൾ, ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ഭൂവനേശ്വർ കുമാർ, മുഹമ്മദ്‌ ഷാമി തുടങ്ങിയ പ്രമുഖരെ ഫ്രാഞ്ചൈസികൾ നിലനിർത്താതിരുന്നത് ശ്രദ്ധേയമായി.


എന്നാൽ, നിലവിലെ ടീമുകൾക്ക് നാല് താരങ്ങളെ നിലനിർത്താൻ ബിസിസിഐ അനുവാദം നൽകിയപ്പോൾ, രണ്ട് പുതിയ ഫ്രാഞ്ചൈസികളായ ലഖ്‌നൗ, അഹമ്മദാബാദ് എന്നിവർക്ക് ജനുവരിയിൽ നടക്കാനിരിക്കുന്ന മെഗാ-ലേലത്തിന് മുമ്പ് ബാക്കിയുള്ള പ്ലെയർ പൂളിൽ നിന്ന് മൂന്ന് കളിക്കാരെ സ്വന്തമാക്കാം. ഐപിഎൽ 2022 ലേലത്തിന് മുന്നോടിയായി ആർസിബി നിലനിർത്തിയ കളിക്കാരുടെ ലിസ്റ്റ് ഇതാ.

റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ തങ്ങളുടെ നിലർത്തൽ പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ടെസ്റ്റ്‌ ഏകദിന ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ്. കോഹ്ലിയെ ഫ്രാഞ്ചൈസി നിലനിർത്തിയതിൽ ആശ്ചര്യപ്പെടാനില്ലെങ്കിലും, കോഹ്ലിക്ക് നൽകുന്ന വേതനത്തിലെ ഇടിവ് ശ്രദ്ധേയമായി. കഴിഞ്ഞ സീസണിൽ പ്രമുഖ താരങ്ങളായ ധോണിയേയും രോഹിത് ശർമ്മയെയും അവരവരുടെ ഫ്രാഞ്ചൈസികൾ 15 കോടി രൂപ വീതം നൽകി നിലനിർത്തിയപ്പോൾ, ബാംഗ്ലൂർ കൊഹ്‌ലിയെ നിലനിർത്തിയത് 17 കോടി രൂപയ്ക്കാണ്.

എന്നാൽ, ഇത്തവണ ഫ്രാഞ്ചൈസികൾക്ക് അവർ നിലനിർത്തുന്ന കളിക്കാരിൽ ആദ്യത്തെ ആൾക്ക് 16 കോടി രൂപ വരെ നൽകാം എന്നുണ്ടായിട്ടും, 15 കോടി രൂപയ്ക്കാണ് ആർസിബി കൊഹ്‌ലിയെ നിലനിർത്തിയത്. ദേശീയ ടീമിൽ ഉൾപ്പടെ കൊഹ്‌ലി നേരിടുന്ന തിരിച്ചടികൾക്കിടയിൽ, ആർസിബിയുടെ വേതന ഇടിവ്, എല്ലാ കാര്യങ്ങളിലും കോഹ്ലിയെ ഒന്നാമനായി കാണാൻ ആഗ്രഹിക്കുന്ന ആർസിബി ആരാധകരെ ഉൾപ്പടെ നിരാശരാക്കിയിരിക്കുകയാണ്.

ആർസിബിയുടെ നിലനിർത്തൽ പട്ടികയിൽ രണ്ടാമനായി ഇടം പിടിച്ചിരിക്കുന്നത് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ ആണ്. 11 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടറെ ആർസിബി നിലനിർത്തിയത്. മൂന്നാമനായി ആർസിബി നിലനിർത്തിയത് ഇന്ത്യൻ പേസർ മുഹമ്മദ്‌ സിറാജിനെ ആണ്. യുസ്വേന്ദ്ര ചഹലിനെ ആയിരിക്കും ടീം നിലനിർത്തുക എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് അമ്പരപ്പായിരുന്നു സിറാജിന്റെ റിട്ടെൻഷൻ. 7 കോടി രൂപയ്ക്കാണ് ആർസിബി സിറാജിനെ നിലനിർത്തിയത്.

Comments are closed.