ഒരു സ്പൂൺ ഉപ്പും ഒരു കവറും ഉണ്ടെങ്കിൽ ഏതു അഴുക്കു പിടിച്ച ബാത്റൂമും എളുപ്പത്തിൽ ക്ളീൻ ചെയ്യാം.. കിടിലൻ ടിപ്പ്.!! Bathroom Cleaning tips Malayalam
ഉപ്പ് എല്ലാവരുടെയും അടുക്കളയിൽ നിർബന്ധമായും കാണുന്ന ഒരു വസ്തുവാണ്. ഉപ്പ് ഇല്ലെങ്കിൽ കറിക്ക് ടേസ്റ്റ് ഉണ്ടാകുകയില്ല എന്നുള്ളത് എല്ലാവർക്കുമറിയാം. എന്നാൽ വളരെ തുച്ഛമായ വിലയിൽ കടകളിൽ നിന്നും വാങ്ങുന്ന ഈ കുഞ്ഞൻ തരിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നുള്ളത് പലർക്കും അറിയില്ല. അത്തരത്തിൽ ഉപ്പ് കൊണ്ട് ചെയ്യാവുന്ന കുറച്ച് കിടിലൻ ടിപ്സുകൾ പറ്റി അറിയാം. ഒന്നാമതായി കുട്ടികളും മുതിർന്നവരും വെള്ളം
കൊണ്ടുപോകുന്ന ബോട്ടിലുകളുടെ ഉൾവശം ക്ലീൻ ചെയ്യുവാനായി കുറച്ചു കല്ലുപ്പ് അതിലേക്ക് ഇട്ടു നമ്മൾ ഏതു ഡിഷ് വാഷ് ആണോ ഉപയോഗിക്കുന്നത് അതും ഒരു രണ്ടു തുള്ളി ചേർത്തതിനുശേഷം കുറച്ചു പത്ര പേപ്പർ കഷണവും ഇട്ടു നല്ലതുപോലെ ഇളക്കി എടുത്താൽ മതിയാകും. ഇതുപോലെ സിറാമിക് കപ്പ് ഉള്ളിലേക്ക് കുറച്ചു ഉപ്പിട്ടു കൈകൊണ്ടുതന്നെ ഉരച്ച നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്. ഒരു ബൗളിലേക്ക് രണ്ട് സ്പൂൺ
സോപ്പുപൊടിയും ഒരു സ്പൂൺ ഉപ്പും ഒരു മുറി നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച ശേഷം നല്ലതുപോലെ ഇളക്കി പേസ്റ്റ് പരുവത്തിലാക്കി ബാത്റൂമിലെ ടൈലുകളിൽ തൂത്തു കൊടുക്കുകയാണെങ്കിൽ ബാത്ത്റൂം ടൈൽകളിലെ കറകൾ മാറ്റാവുന്നതാണ്. കൂടാതെ ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും നമുക്ക് ഇതുപോലെതന്നെ ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. നമ്മൾ ഉപയോഗിക്കുന്ന മിക്ക വസ്തുക്കളും ഉപ്പ് കൊണ്ട ക്ലീൻ ചെയ്യാം
എന്നുള്ളത് എത്ര ആളുകൾക്ക് അറിയാം. ദൈന്യംദിന ജീവിതത്തിൽ ഒരുപാട് ഉപകാരപ്രദം ഉള്ള ഒന്നാണ് ഉപ്പു എന്നുള്ള കാര്യം എല്ലാവർക്കും മനസ്സിലായി കാണുമല്ലോ. എല്ലാവരും അവരുടെ വീട് ക്ലീൻ ചെയ്യാൻ ഉപ്പ് കൊണ്ടുള്ള ഈ ടിപ്പുകൾ പ്രയോഗിച്ചു നോക്കുമല്ലോ. കൂട്ടുത്തൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Shamnus kitchen
Comments are closed.