
ഇനി അടുക്കള എപ്പോളും കണ്ണാടി പോലെ തിളങ്ങും.. കിച്ചൻ കൗണ്ടർ ഭംഗിയായി സൂക്ഷിക്കാൻ പരീക്ഷിക്കാവുന്ന ഒരു കിടിലൻ ട്രിക്ക്.!! Kitchen Makeover Tips Malayalam
Kitchen Makeover Tips Malayalam : അടുക്കള എപ്പോഴും കണ്ണാടി പോലെ തിളങ്ങി കിടക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ വീട്ടിലെ എല്ലാ പണികളും ഒതുക്കി അടുക്കള ഭംഗിയാക്കി വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കിച്ചൻ കൗണ്ടർ ടോപ്പ് പോലുള്ള ഭാഗങ്ങളിലാണ് കൂടുതലായും അഴുക്കും കറയും പറ്റിപ്പിടിക്കുക. അത്തരം സാഹചര്യങ്ങളിൽ കിച്ചൻ കൗണ്ടർ ഭംഗിയാക്കി വെക്കാൻ പരീക്ഷിക്കാവുന്ന
ഒരു ട്രിക്കിനെ പറ്റി വിശദമായി മനസ്സിലാക്കാം. ആദ്യം ഒരു മെഷർമെന്റ് ടെയ്പ്പ് എടുത്ത് കൗണ്ടർ ടോപ്പിന്റെ വീതി, നീളം എന്നിവ കൃത്യമായി അളന്നെടുക്കുക. അതിനുശേഷം കൗണ്ടർ ടോപ്പിൽ ഒട്ടിക്കാവുന്ന പേപ്പർ റോൾ ആണ് ഒട്ടിക്കാനായി ഉപയോഗിക്കേണ്ടത്. ഓരോരുത്തർക്കും തങ്ങളുടെ കിച്ചൻ കൗണ്ടർ ടോപ്പിന്റെ വലിപ്പത്തിന് അനുസരിച്ച് ഈ ഒരു പേപ്പർ വാങ്ങി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ടേബിൾ പോലുള്ള ഭാഗങ്ങളിലും ഈ ഒരു പേപ്പർ ഉപയോഗിക്കാവുന്നതാണ്.

സ്റ്റിക്കർ രൂപത്തിലാണ് ഈ ഒരു പേപ്പർ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ എളുപ്പത്തിൽ സ്റ്റിക്കർ അടർത്തി മാറ്റി ആവശ്യമുള്ള ഇടങ്ങളിലെല്ലാം ഇവ ഉപയോഗിക്കാനായി സാധിക്കും. ഓരോ ഭാഗങ്ങൾക്കും അനുസൃതമായി പേപ്പറിന്റെ നിറങ്ങളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. കൗണ്ടർ ടോപ്പിൽ പേപ്പർ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം സ്റ്റിക്കർ അടർത്തിയെടുക്കുമ്പോൾ എയർ ബബിൾസ് കയറാതെ നോക്കണം എന്നതാണ്.
പേപ്പർ ഒട്ടിച്ച ശേഷം ഒരു സ്ക്രാപ്പർ ഉപയോഗിച്ച് നല്ലതുപോലെ അമർത്തി കൊടുക്കുകയാണെങ്കിൽ എല്ലാ ഭാഗത്തും ശരിയായ രീതിയിൽ പേപ്പർ ഒട്ടി നിൽക്കുന്നതാണ്. ഇത്തരം ഷീറ്റ് ഉപയോഗിക്കുന്നതു കൊണ്ടുള്ള മറ്റൊരു പ്രധാന ഗുണം പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കും എന്നതാണ്. മാത്രമല്ല വെള്ളം വീണാലും ഒരു തുണി ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ച് എടുക്കാനായി സാധിക്കും. പേപ്പറിന്റെ ഉപയോഗ രീതി,ഒട്ടിക്കേണ്ട വിധം എന്നിവയെ പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. .Video Credit : Thoufeeq Kitchen
Comments are closed.