Kinnathappam : അരിപ്പൊടികൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം 😋😋 തീർച്ചയായും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ 😍👌

നമ്മുടെ നടൻ പലഹാരങ്ങളിൽ ഒരു പ്രധാനപ്പെട്ട ഒരു വിഭവം തന്നെയാണ് കിണ്ണത്തപ്പം. പല രീതിയിൽ കിണ്ണത്തപ്പം തയ്യാറാക്കാറുണ്ട്. അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി കിടിലൻ രുചിയിൽ കിണ്ണത്തപ്പം തയ്യാറാക്കുന്നതിന് കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അരിപ്പൊടി ഉപയോഗിച്ചാണ് ഇവിടെ കിണ്ണത്തപ്പം തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴേ പറയുന്നുണ്ട്.


  • അരിപ്പൊടി
  • പഞ്ചസാര
  • കോഴിമുട്ട – 1
  • ഏലക്കായ
  • ചെറിയ ജീരകം
  • തേങ്ങാപാൽ
  • ഉപ്പ്

പാക്കറ്റ് അരിപ്പൊടി ഉപയോഗിച്ചോ നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കുന്ന അരിപ്പൊടി ഉപയോഗിച്ചോ കിണ്ണത്തപ്പം തയ്യാറാക്കാം. ഏതു അരിപ്പൊടി ആണെങ്കിലും ഒട്ടും തന്നെ തരികൾ ഇല്ലാത്തത് എടുക്കുവാൻ ശ്രദ്ധിക്കുക. ഒരു മിക്സിയുടെ ജെറിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഇൻഗ്രേഡിന്റ്സും ചേർത്ത് അരച്ചെടുക്കുക. ഇത് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കണം. മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ കിണ്ണത്തപ്പം നല്ല സോഫ്റ്റ് ആയി ലഭിക്കും.

ഇതിൽ ഒട്ടും തന്ന വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അര മണിക്കൂറിനു ശേഷം ആവിയിൽ വേവിച്ചെടുക്കാം. മുട്ട താല്പര്യമില്ലാത്തവർക്ക് അത് ഒഴിവാക്കാവുന്നതാണ്. എന്നാൽ കൂടുതൽ സമയം റെസ്റ്റ് ചെയ്യാൻ വെക്കണം എന്ന് മാത്രം. തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Recipes @ 3minutes എന്ന ചാനല്‍ Subscribe ചെയ്യുക.

Comments are closed.