ഇനി കെരാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ തന്നെ ചെയ്യാം.!! മുടിയുടെ തിക്ക്നസും വർദ്ധിപ്പിക്കാം.. കോല് മുടി കാടാക്കാൻ 10 രൂപ മതി.!! Keratin Treatment at Home Malayalam

Keratin Treatment at Home Malayalam : മുടി സ്ട്രേറ്റ് ചെയ്യാനും തിക്ക്നസ് കൂട്ടാനും വേണ്ടി മിക്ക ആളുകളും ബ്യൂട്ടി പാർലറിൽ പോകുന്നവർ ആയിരിക്കും. എന്നാൽ സ്ഥിരമായി ഇത്തരം കെമിക്കൽ ട്രീറ്റ്മെന്റ് മുടിയിൽ ചെയ്യുമ്പോൾ മുടി കൊഴിഞ്ഞു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ എങ്ങനെ കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു ട്രീറ്റ്മെന്റ് ചെയ്യാനായി ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അതിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്നോ നാലോ വെണ്ടയ്ക്ക, മൂന്ന് ടേബിൾ സ്പൂൺ അളവിൽ കോൺഫ്ളോർ, ആവശ്യത്തിന് വെള്ളം, കാസ്റ്റർ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഇത്രയുമാണ്. ആദ്യം വെണ്ടയ്ക്ക വട്ടത്തിൽ അരിഞ്ഞെടുക്കണം. ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് അതിൽ ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിക്കാനായി വയ്ക്കുക. അത് ചെറുതായി തിളച്ച് നിറം മാറി തുടങ്ങുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്.

അതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് കോൺഫ്ലോർ ഇട്ട് അതിൽ വെള്ളമൊഴിച്ച് കട്ടയില്ലാതെ നല്ലതുപോലെ കലക്കി എടുക്കണം. ഇത്തരത്തിൽ കലക്കിയെടുത്ത കോൺഫ്ലോർ നേരത്തെ അരിച്ചു വെച്ച വെണ്ടക്കയുടെ വെള്ളത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അത് തിളപ്പിക്കാനായി വെക്കണം. ഇപ്പോൾ അത് ചെറുതായി കട്ടപിടിച്ച് തുടങ്ങുന്നത് കാണാം. അപ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അത് ചൂടാറി കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. എടുത്തുവച്ച കാസ്റ്റർ ഓയിൽ കൂടി ചേർത്ത്

നല്ലതുപോലെ അടിച്ചു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കാം. ഇത് മുടിയുടെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടി ഓരോ പോഷനായി എടുത്താണ് ഈ ഒരു രീതി അപ്ലൈ ചെയ്യേണ്ടത്. മാസത്തിൽ ഒരുതവണ ഈ ഒരു രീതി ചെയ്താൽ തന്നെ മുടിയിൽ ഉണ്ടാകുന്ന മാറ്റം വളരെ വലുതായിരിക്കും. മാത്രമല്ല കെരാറ്റിൻ ചെയ്യാനായി ബ്യൂട്ടിപാർലറിൽ പോകേണ്ട ആവശ്യവും വരുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Get GLamwith Anjali

Rate this post

Comments are closed.