അച്ചപ്പം അടിപൊളി രുചിയിൽ അച്ചപ്പം നല്ല ക്രിസ്പി ആവാൻ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.!! Kerala Traditional Style Achappam Recipe Malayalam

Kerala Traditional Style Achappam Recipe Malayalam : നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു നാടൻ വിഭവമാണല്ലോ അച്ചപ്പം. നല്ല ക്രിസ്പിയായ കിടിലൻ രുചിയിലുള്ള അച്ചപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.. തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • അരിപൊടി – 1 കപ്പ്
  • തേങ്ങാ പാൽ – 1 കപ്പ്
  • മുട്ട – 4
  • പഞ്ചസാര – 4 tbsp
  • ജീരകം – 1 / 2 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം : അച്ചപ്പം തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച ഒഴിച്ച ശേഷം നന്നായി ബീറ്റ് ചെയ്തെടുക്കുക. പഞ്ചസാര ചേർത്തശേഷം നന്നായി ഇളകി എടുക്കണം. ജീരകവും, ആവശ്യത്തിന് ഉപ്പും ചേർത്തു നല്ലതുപോലെ ഇളകി എടുക്കുക അതിനുശേഷം തേങ്ങാപ്പാലിൽ മുട്ട ചേർത്ത് ഇളക്കണം. ഈ മിക്സിലേക്ക് അരിപൊടി ചേർത്ത നന്നായി യോജിപ്പിചെടുക്കുക. ആവിശ്യം എങ്കിൽ തേങ്ങാപാൽ ചേർക്കാം.

ഈ രീതിയിൽ മാവ് തയ്യാറാക്കാവുന്നതാണ്. ഒരു ഉരുളി അടുപ്പിൽ ചൂടാക്കിയശേഷം അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാകിയീടുക്കുക. ചൂടായ എണ്ണയിലേക്ക് അച്ചപ്പതിന്റെ അച്ചു ഇട്ടു ചൂടാക്കിയെടുക്കണം. ചൂടായ അച്ചു മാവിൽ മുക്കി എണ്ണയിൽ ഇട്ടു തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കാണൂ.. Video credit : Village Cooking – Kerala

Rate this post

Comments are closed.