സുഖിയൻ ഉണ്ടാക്കുമ്പോൾ രുചി കൂട്ടാൻ ഇങ്ങിനെ ചെയ്തു നോക്കൂ! കിടിലൻ രുചിയിൽ സുഖിയൻ.!! Kerala Tea Snack Sugiyan Recipes

Kerala Tea Snack Sugiyan Recipes : നാലുമണി പലഹാരങ്ങളിൽ മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമായിരിക്കും സുഖിയൻ. ഉപയോഗിക്കുന്ന ചേരുവകൾ ശരിയായ രീതിയിൽ അല്ല എങ്കിൽ സുഖിയൻ ഉണ്ടാക്കുമ്പോൾ അത് ശരിയായി കിട്ടണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന വളരെ രുചികരമായ എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സുഖിയന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

സുഖിയൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ചെറുപയർ, ശർക്കര പാനി, ജീരകം, ഏലയ്ക്ക പൊടിച്ചത്, മൈദ, മഞ്ഞൾപൊടി, ഉപ്പ്, അവൽ, വറുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ചെറുപയർ നല്ലതുപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കണം. അതിന് ശേഷം ശർക്കര പാനി തയ്യാറാക്കുകയാണ് വേണ്ടത്. പാനി കുറുക്കി എടുക്കുന്നതിന് പകരം ശർക്കര നല്ലതുപോലെ പൊടിച്ച് വെള്ളത്തിൽ ഇട്ട് കൈ ഉപയോഗിച്ച് കട്ടകളില്ലാതെ അലിയിച്ച് എടുക്കുക.

ഈയൊരു കൂട്ട് അരിച്ചെടുത്ത ശേഷം ഒരു ഉരുളിയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ജീരകവും, ഏലക്ക പൊടിച്ചതും ഇട്ട് നന്നായി കുറുക്കി എടുക്കുക. ശർക്കരപ്പാനി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അവൽ ഇട്ടു കൊടുക്കാവുന്നതാണ്. അവൽ നല്ലതുപോലെ ശർക്കരപ്പാനിയിലേക്ക് പിടിച്ചു തുടങ്ങുമ്പോൾ ചെറുപയർ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. സുഖിയനിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ മൈദ പൊട്ടിച്ചിടുക. അതിലേക്ക് ഒരു പിഞ്ച് അളവിൽ മഞ്ഞൾ പൊടിയും,

ഉപ്പും, ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കുക. അത്യാവശ്യം കട്ടിയുള്ള പരിവത്തിലാണ് മാവിന്റെ കൺസിസ്റ്റൻസി വേണ്ടത്. തയ്യാറാക്കി വെച്ച ചെറുപയറിന്റെ കൂട്ട് ഉരുളകളാക്കി മാറ്റിയശേഷം മാവിൽ മുക്കി വയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ മാവിൽ ഇട്ട് വച്ച ഉരുളകൾ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. ഇപ്പോൾ രുചികരമായ സുഖിയൻ റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : എന്റെ അടുക്കള – Adukkala

Comments are closed.