നല്ല എരിവുള്ള നാടൻ മിക്സ്ചർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.!! Kerala Style Mixture Recipe
Kerala Style Mixture Recipe : നമ്മൾ ഈ ബേക്കറിയിൽ നിന്നും വാങ്ങുന്ന സാധനങ്ങളിൽ എന്തു മാത്രം മായമാണ് ചേരുന്നത്. അല്ലേ? ന്യൂസ് ഒന്നും കാണാനേ വയ്യ. വലിയ വലിയ ബ്രാൻഡുകൾ മുതൽ ചെറിയ ചെറിയ കച്ചവടക്കാർ വരെ മായം ചേർത്ത് ലാഭം കൂട്ടുന്നു. അവരുടെ ലാഭത്തിന് വേണ്ടി നമ്മൾ നമ്മുടെ ആരോഗ്യം കളയണോ? വീട്ടിൽ തന്നെ നല്ല രുചികരമായ മിക്സ്ചർ ഉണ്ടാക്കാൻ കഴിയുമ്പോൾ
എന്തിനാണ് കയ്യിലിരിക്കുന്ന പൈസ കൊടുത്ത് അസുഖങ്ങൾ വിളിച്ചു വരുത്തുന്നത്? അപ്പോൾ മിക്സ്ചർ തയ്യാറാക്കുന്ന വിധം നോക്കാം.ആദ്യം ഇതിന്റെ സേവ ഉണ്ടാക്കാനായി ഒരു കപ്പ് അരിപ്പൊടിയും രണ്ട് കപ്പ് കടലമാവും യോജിപ്പിക്കണം. ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കായപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കുഴച്ചെടുക്കണം. ഈമാവ് ഒരു സേവനാഴിയിലൂടെ ചൂടായി കിടക്കുന്ന എണ്ണയിലേക്ക് പിഴിഞ്ഞ് വറുത്തെടുക്കണം.
മറ്റൊരു പാത്രത്തിൽ ബൂന്ദിക്കുള്ള മാവ് തയ്യാറാക്കണം. അതിനായി അര കപ്പ് പൊട്ടുകടലമാവും ഒന്നര കപ്പ് അരിപ്പൊടിയും മുളക് പൊടി, മഞ്ഞൾ പൊടി, കായപ്പൊടി, ഉപ്പ്, വെള്ളം എന്നിവ യോജിപ്പിക്കുക. വലിയ അരിപ്പ ഉള്ള പാത്രത്തിൽ കൂടി എണ്ണയിലേക്ക് ഒഴിച്ച് വറുത്തെടുക്കണം. ഇനി 3 ടേബിൾസ്പൂൺ കപ്പലണ്ടി, 5 ടേബിൾസ്പൂൺ പൊട്ടുകടല, കുറച്ചു കറിവേപ്പില, കുറച്ച് വെളുത്തുള്ളി, അൽപ്പം വറ്റൽ മുളക് എന്നിവ പ്രത്യേകം പ്രത്യേകം വറുത്തെടുക്കണം.
ഇതെല്ലാം കൂടി ഒരു ബട്ടർപേപ്പറിലോ മറ്റും ഒന്നിച്ചാക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ചേരുവകളും ഉണ്ടാക്കുന്ന വിധവും വിശദമായി വീഡിയോയിൽ കാണാം.നല്ല രുചികരമായ മിക്സ്ചർ വീട്ടിൽ തന്നെ തയ്യാർ. ഇനി ആരും ബേക്കറിയിൽ പോയി വാങ്ങാൻ നിൽക്കില്ലല്ലോ. നല്ല എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിന് എന്തിനാല്ലേ പുറത്ത് നിന്നും വാങ്ങുന്നത്? Kerala Style Mixture Recipe Video Credit : Fathimas Curry World
Comments are closed.