പ്രഷർ കുക്കർ ഉപയോഗിച്ച് കൊണ്ട് വെറും 15 മിനിറ്റിനുള്ളിൽ കിടിലൻ ഗോതമ്പ് പാലപ്പം.. ഇതൊന്ന് ശ്രമിച്ചു നോക്കൂ.!! Kerala Style Gothamb Palappam Recipe Malayalam

Kerala Style Gothamb Palappam Recipe Malayalam : നമ്മുടെ വീടുകളിലെ പ്രാതൽ ഭക്ഷണത്തിനായി പലതരത്തിലുള്ള ഭക്ഷണങ്ങൾ നാം ഉണ്ടാക്കാറുണ്ടല്ലോ. അരിപ്പത്തിരിയും ദോശയും പാലപ്പവും പുട്ടും എല്ലാം ഉണ്ടാക്കുമ്പോൾ പ്രമേഹ രോഗങ്ങളാൽ കഷ്ടപ്പെട്ട് അരിഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുന്ന പലരും നമ്മുടെ വീടുകളിൽ ഉണ്ടാകാറുണ്ട്. എന്നാൽ അവർക്ക് കൂടി കഴിക്കാൻ പറ്റുന്ന രൂപത്തിൽ വളരെ രുചികരമായ കിടിലൻ ഗോതമ്പ് പാലപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ.

കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഈയൊരു ഗോതമ്പ് പാലപ്പം ഉണ്ടാക്കാൻ വെറും 15 മിനിറ്റ് മാത്രമാണ് ആവശ്യമുള്ളത് എന്നതാണ് ഏറെ ശ്രദ്ധേയം. ആദ്യമായി ഒരു കപ്പ് ഗോതമ്പ് പൊടി എടുത്ത ശേഷം അതിലേക്ക് അല്പം അരിപ്പൊടി കൂടി ചേർക്കുക.ശേഷം ആവശ്യമായ ഉപ്പു കൂടി അതിലേക്ക് ചേർത്ത് ശേഷം നന്നായി മിക്സ് ചെയ്യുക. തുടർന്ന് ഇളം ചൂടിലുള്ള വെള്ളം അതിലേക്ക് ഒഴിച്ചുകൊണ്ട് അവിടെ നന്നായി ഇളക്കിയെടുത്തു മിക്സ് ചെയ്യുക.

ശേഷം ഈ ഒരു മിശ്രിതം മിക്സിയുടെ ജാറിലേക്ക് ഇടുകയും അല്പം പഞ്ചസാരയും ലേശം തേങ്ങ ചിരകിയതും ആവശ്യത്തിന് സോഡാ പൊടിയും ചേർത്തുകൊണ്ട് നന്നായി അരച്ചെടുക്കുക. പാലപ്പം പാത്രത്തിൽ ഒട്ടിപ്പോകാതിരിക്കാൻ അല്പം വെളിച്ചെണ്ണയും മിക്സ് ചെയ്യുന്നതിന് മുമ്പ് ചേർത്താൽ അത്രയും നല്ലത്. തുടർന്ന് ഈ അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ കാൽഭാഗത്തോളം

ചൂടുവെള്ളം നിറയ്ക്കുകയും അതിലേക്ക് ഈ ഒരു മാവിന്റെ പാത്രം ഇറക്കി വയ്ക്കുകയും പ്രഷർ കുക്കർ നന്നായി മൂടി വെക്കുകയും ചെയ്യുക. ഇത്തരത്തിൽ മൂടിവെച്ച് 15 മിനിറ്റുകൾക്ക് ശേഷം ഈ മാവ് ഉപയോഗിച്ച് കൊണ്ട് സാധാരണ രീതിയിൽ പാലപ്പം ഉണ്ടാക്കുന്നതുപോലെ നല്ല രുചിയുള്ളതും പൊന്തി വരുന്നതുമായ കിടിലൻ ഗോതമ്പ് പാലപ്പം നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Anithas Tastycorner

Comments are closed.