വായിൽ കപ്പലോടും രുചിയിൽ ചമ്മന്തി പൊടി; ചമ്മന്തി പൊടി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! Kerala Style Dry Coconut Chutney

Kerala Style Dry Coconut Chutney : നല്ല നാടൻ ചമ്മന്തി പൊടി കൂട്ടി ചോറ് കഴിച്ചിട്ടുണ്ടോ.? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. പിന്നെ ചോറിന് മാത്രമല്ല, ഇഡ്ഡലിക്കും ദോശക്കും അപ്പത്തിനുമെല്ലാം ഒപ്പം ഈ ചമ്മന്തി പൊടി തന്നെ മതിയാവും. എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി തേങ്ങ ആണ് ആദ്യം വേണ്ടത്. നല്ല വിളഞ്ഞ 2 തേങ്ങ എടുത്ത് ചിരകി വെക്കുക.

ശേഷം ഒരു ചട്ടി അടുപ്പത്ത് വച്ച് ചിരകിയ തേങ്ങ അതിലേക്കിടുക. ഒപ്പം തന്നെ അതിലേക്ക് വേണ്ട 1 ടീസ്പൂൺ മല്ലി, 1 ടീസ്പൂൺ കുരുമുളക്, 10 ചെറിയുള്ളി വട്ടത്തിൽ അരിഞ്ഞത്, 1 കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 4 വറ്റൽ മുളക് ചെറുതായി മുറിച്ചത്, 2 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. തീ ഹൈ ഫ്ലേമിൽ തന്നെ വെച്ചിരിക്കുക.

തേങ്ങ ചെറുതായി നിറം മാറാൻ തുടങ്ങുമ്പോൾ മീഡിയം ഫ്ലേമിൽ ആക്കി വെക്കുക. നന്നായി ഗോൾഡൻ ബ്രൗൺ ആയിക്കഴിയുന്നത് വരെ ഇളിക്കിക്കൊണ്ടിരിക്കുക. അടിക്കു പിടിക്കാതെ തുടർച്ചയായി നിർത്താതെ ഇളിക്കിക്കൊടുക്കാൻ നോക്കണം. അതിന് ശേഷം നെല്ലിക്ക വലിപ്പത്തിലുള്ള പുളിയും 1 ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കുക. ഇനി തേങ്ങ കൂട്ട്

ചെറു ചൂടോടു കൂടെ തന്നെ മിക്സിയിൽ ബാച്ച് ബാച്ചായി പൊടിച്ചെടുക്കുക. ഒറ്റയടിക്ക് പൊടിക്കാതെ നിർത്തി നിർത്തി വേണം പൊടിച്ചെടുക്കാൻ. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല ടേസ്റ്റി ആയിട്ടുള്ള നാടൻ കേരള സ്റ്റൈൽ ചമ്മന്തി പൊടി റെഡി. നനവില്ലാത്ത കുപ്പിയിൽ സൂക്ഷിച്ചു വെക്കാം. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Video Credit : Sudharmma Kitchen, Kerala Style Dry Coconut Chutney Recipe

Comments are closed.