ട്രഡീഷണൽ സ്റ്റൈലിൽ നിർമിച്ച 1590 Sqft 3 ബെഡ്‌റൂം വീട്.!! അതുല്യം അനുപമം ഈ കേരള സ്റ്റൈൽ വീട്.!! Kerala style Beautiful Home Tour

കേരളത്തിന്റെ പരമ്പരാഗത ശൈലിയുടെ എല്ലാ ഭാവങ്ങളും ഉപെടുത്തി എന്നാൽ പുതിയ ജീവിത രീതിയോട് ഇണങ്ങുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന വീടുകളാണ് ഇപ്പോഴത്തെ നമ്മുടെ ട്രഡീഷണൽ വീടുകൾ. അത്തരത്തിൽ നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടിന്റ ഹോം ടൂർ ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. റിസോർട്ട് മാതൃകയിലാണ് ഈ വീടിന്റെ നിർമാണം.

ഒറ്റ നിലയിൽ നിർമിച്ചിരിക്കുന്ന മൂന്നു ബെഡ്റൂമുകൾ ഉള്ള ഈ വീടിനു ഇന്റീരിയർ ഉൾപ്പെടെ 33 ലക്ഷം രൂപയാണ് ചിലവ് വന്നിരിക്കുന്നത്. വീടിന്റെ മുന്വശത്തായി മനോഹരമായ രീതിയിൽ സിറ്റൗട്ട് ആണ് ചെയ്തിരിക്കുന്നത്. ട്രഡീഷണൽ രീതിയിൽ മനോഹരമാക്കുവാൻ ഇവിടെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. റൂഫ് കോൺക്രീറ്റ് ഓടുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും നേരെ കയറി ചെല്ലുന്നത് ലിവിങ്

ഹാളിലേക്കാണ്. നടുമുറ്റം ഉൾപ്പെടുത്തി നിർമിച്ചിരിക്കുന്ന ഈ ലിവിങ് ഹാൾ ആരെയും ആകർഷിക്കുന്ന രീതിയിലുള്ള ഒന്ന് തന്നെയാണ്. പഴയ വീടിനുള്ളിൽ കയറുമ്പോൾ ലഭിക്കുന്ന ആ ഒരു പ്രത്യേകത ഈ വീടിനുള്ളിൽ കയറുമ്പോൾ നമുക്ക് ലഭിക്കുന്നതാണ്. നടുത്തളത്തിന്റെ ഉൾഭാഗം പുറമെ നിന്നുള്ളവർക്ക് കയറുവാൻ സാധിക്കാത്ത രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ മഴവെള്ളം അമിതമായി കെട്ടി നിൽക്കുന്നത് തടയുന്നതിനുള്ള

സൗകര്യവും ഉണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. രണ്ടു ബെഡ്‌റൂമുകളും ബാത്രൂം അറ്റാച്ചഡ് സൗകര്യം ഉള്ളവയാണ്. കൂടാതെ ഒരു കോമ്മൺ ബാത്രൂം കൂടിയുണ്ട്. ലിവിങ് സ്‌പേസിൽ നിന്നും കയറി ചെല്ലുന്നത് ഡൈനിങ്ങ് ഏരിയ യിലേക്കാണ്. കൂടാതെ അത്യാവശ്യം സ്റ്റോറേജ് സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു അടുക്കളയാണ് വീടിനുള്ളത്. ഈ വീടിന്റെ കൊടുത്താൽ വിശേഷങ്ങൾ അറിയുവാൻ വീഡിയോ കാണൂ.. Video Credit :

Comments are closed.