അസാധ്യ രുചിയിൽ കൊതിപ്പിക്കും അച്ചപ്പം.!! വെറും 5 മിനുട്ടിൽ ഒരു കപ്പ് മാവു കൊണ്ട് കുട്ട നിറയെ അച്ചപ്പം; അരി പൊടിക്കുകയോ അരക്കുകയോ വേണ്ടാ.!! Kerala Special snack Achappam Recipe

Kerala Special snack Achappam Recipe : അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി ആയിട്ടുള്ള അച്ചപ്പം നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം.

വറുത്ത അരിപ്പൊടി ആയിരിക്കാൻ ശ്രദ്ധിക്കണം. ഈ വറുത്ത അരിപ്പൊടി ഉപയോഗിച്ച് നല്ല ക്രിസ്പി ആയിട്ടുള്ള അച്ചപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈ അരിപ്പൊടി എടുക്കുന്നതുകൊണ്ട് തന്നെ അരി കുതിർക്കേണ്ടതിന്റെ ഒന്നും ആവശ്യം വരുന്നില്ല. അരി വെള്ളത്തിൽ ഇട്ട് കുതിർത്ത് പൊടിച്ചും അരച്ചും അച്ചപ്പം ഉണ്ടാക്കാറുണ്ട്. എന്നാൽ ഈ രീതികളിൽ നിന്നെല്ലാം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന

ഒരു റെസിപ്പി ആണ് ഇത്. വറുത്ത അരിപ്പൊടി അരക്കിലോ ഒരു ബൗളിൽ എടുത്തു മാറ്റിവയ്ക്കുക. ശേഷം ഒരു വലിയ തേങ്ങ ചിരകി അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് മിക്സിയിലിട്ട് അടിച്ച് നല്ല കട്ടിയുള്ള രണ്ട് കപ്പ് പാൽ പിഴിഞ്ഞെടുക്കുക. ഇനി ആവശ്യം രണ്ടു മുട്ട കുറച്ച് കറുത്ത എള്ള് പഞ്ചസാര ആവശ്യത്തിന് . ഇനി ആവശ്യം അച്ചപ്പം ഉണ്ടാക്കുന്നതിനുള്ള അച്ചാണ് . ഇത്അച്ഛപ്പം ഉണ്ടാക്കുന്നതിന് തലേദിവസം നന്നായി

കഴുകി തുടച്ച് വെളിച്ചെണ്ണ തൂത്ത് വെയിലത്ത് വെച്ചാൽ പിറ്റേന്ന് അച്ചപ്പം ഉണ്ടാക്കുമ്പോൾ നല്ലതുപോലെ വിട്ടു കിട്ടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. Kerala Special snack Achappam Recipe Video Credit : Sheeba’s Recipes

Comments are closed.