രാവണൻ തട്ടികൊണ്ട് പോകുന്ന സീതയെ രക്ഷിക്കാൻ ശ്രമിക്കുന്ന കള്ളു കു ടിയൻ! “മര്യാദക്ക് സീതയെ വിടടാ” ചിരിപ്പിക്കുന്ന വൈറൽ വീഡിയോ.!! Kerala Funny Viral Video

Kerala Funny Viral Video : രസകരമായ ഒട്ടനവധി കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ട്. അവയിൽ ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇന്നത്തെ കാലത്ത് കൂടുതലായും വൈറലാകുന്നത് വിവാഹ വീഡിയോകൾ, പ്രണയിനികളുടെ വീഡിയോകൾ, മൃഗങ്ങൾ പാമ്പുകൾ എന്നിവയുടെ വീഡിയോകളൊക്കെയാണ്. അതുപോലെ പലപ്പോഴും വൈറലാകുന്ന വീഡിയോകളിൽ

ഒന്നാണ് ഘോഷയാത്രക്കിടയിലെ രസകരമായ കാര്യങ്ങൾ അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ലങ്കാധിപതിയായ രാവണനോട്‌ യുദ്ധം ചെയ്ത് സീതയെ രക്ഷിച്ച രാമനല്ല ഇവിടുത്തെ ഹീറോ പകരം ഒറ്റ ഡയലോഗിൽ ലങ്കേശ്വരനെ വരെ ഇരുത്തിയ ചേട്ടനാണ് ആണ് ഇവിടുത്തെ താരം. കാര്യം എന്താണെന്നല്ലേ പുഷ്പക

വിമാനത്തിൽ കയറ്റി സീതയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോകുന്ന രാമായണത്തിലെ ഭാഗം പ്ലോട്ട് ആയി അവതരിപ്പിച്ചുകൊണ്ട് പോകുന്ന ഘോഷ യാത്രയ്ക്കിടയിലാണ് രസകരമായ ഈ സംഭവം നടന്നത്. “രാമ പ്രഭോ ലക്ഷ്മണ ആരെങ്കിലും ഒന്ന് രക്ഷിക്കൂ… ജഡായു ഈ രാക്ഷസരാവണന്റെ കയ്യിൽ നിന്ന് എന്നെ ഒന്ന് മോചിപ്പിക്കൂ” എന്ന് സീത പറയുന്നതിന് പിന്നാലെ രാവണൻ തന്റെ ഡയലോഗുകൾ പറയുകയും വാൾ വീശുകയും ചെയ്യുന്നു. തൊട്ടു പിന്നാലെയാണ് താൻ പോടോ എന്ന ഒറ്റ

ഡയലോഗിലൂടെ ചേട്ടൻ എത്തുന്നതും ആളുകളുടെ കയ്യടി നേടുന്നതും. ചേട്ടൻ അൽപ്പം ഫിറ്റ് ആണെങ്കിലും ഡയലോഗ് മാസ്സ് ആണെന്നാണ് ആളുകളുടെ കമന്റ്. എന്തായാലും വീഡിയോ ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്. നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. രാവണൻ തട്ടിക്കൊണ്ടുപോകുന്ന സീതയെ രക്ഷിക്കാൻ ശ്രമിക്കുന്ന കള്ളുകുടിയൻ എന്ന ക്യാപ്ഷനോടടെ വന്നിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Comments are closed.