അടിപൊളി രുചിയിൽ ഒരു ഫിഷ് മോളി | Kerala Fish Molee

Kerala Fish Molee : അപ്പത്തിനും ചപ്പാത്തിക്കും ഇടിയപ്പത്തിനും പത്തിരിക്കും എല്ലാമൊപ്പം ഒരു പോലെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ ഡിഷ് ആണ് ഫിഷ് മോളി…ഇത് നമുക്ക് ഈസിയായി വീട്ടിൽ തയ്യാറാക്കിയാലോ…!!!! അതിനായി ആദ്യം നമുക്ക് അര കിലോ മോദ മീൻ എടുക്കാം…ഇത് പാകത്തിന് വലിപ്പത്തിൽ മുറിച്ച് വൃത്തിയാക്കി എടുക്കുക..ഇത് മാരിനേറ്റ് ചെയ്യാനായി ½ ടീസ്പൂൺ മഞ്ഞൾപ്പൊടി,1 ടീസ്പൂൺ കുരുമുളക് പൊടി,1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്,1 ടീസ്പൂൺ നാരങ്ങ നീര് എന്നിവയെടുത്

നന്നായി കുഴച്ച് മിക്സ് ചെയ്യുക..ശേഷം ഈ മസാല നമ്മുടെ മീനിലേക്ക് നന്നായി തേച്ചു പിടിപ്പിക്കുക…ഇതിനി അര മണിക്കൂർ അടച്ച് മാറ്റി വെക്കാം… ഇനി 1 മീഡിയം സൈസ് സവാള അരിഞ്ഞത്,1 കഷണം ഇഞ്ചി അരിഞ്ഞത്,6 വെളുത്തുള്ളി,6 ചുമന്നുള്ളി അരിഞ്ഞത് ,5 പച്ചമുളക് ,1 മീഡിയം സൈസ് തക്കാളി,കുറച്ച് കറിവേപ്പില എന്നിവ എടുത്ത് വെക്കുക..ശേഷം 1 കപ്പ് ഒന്നാം പാൽ,2 കപ്പ് രണ്ടാം പാൽ എന്നിവയും എടുത്ത് വെക്കുക… ഇനി ഒരു പാൻ ചൂടാക്കുക..അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ മാരിനേട്ട് ചെയ്ത് വെച്ച മീൻ ഇതിലേക്ക് ഇട്ടുകൊടുക്കാം…

ഇത് മീഡിയം ഫ്ലൈമിൽ വെച്ച് 3-4 മിനിട്ട് വേവിക്കുക.ഒരു സൈഡ് വേവുമ്പോൾ തിരിച്ചിട്ടു മറുവശവും നന്നായി വേവിച്ച് കോരി മാറ്റാം… ഇനി ഇതേ വെളിച്ചെണ്ണയിലേക്ക് 2 ഏലക്ക,3 ഗ്രാമ്പു,2 ചെറിയ കഷണം പട്ട എന്നിവയിടുക..ഇതൊന്ന് മൂത്ത ശേഷം അരിഞ്ഞ് വെച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി,ചുവന്നുള്ളി,കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക..ശേഷം 5 പച്ചമുളക് കൂടെയിട്ട് വഴട്ടുക.. ഇനി ഇതിലേക്ക് 2 നുള്ള് മഞ്ഞൾപ്പൊടി,½ ടീസ്പൂൺ മല്ലിപ്പൊടി,1 ടീസ്പൂൺ കുരുമുളക് തരിയായി പൊടിച്ചത് എന്നിവ ലോ ഫ്ലെയ്മിൽ ഒന്ന് വാട്ടുക..

ശേഷം ഇതിലേക്ക് രണ്ടാം പാൽ,തക്കാളി,ഉപ്പ് എന്നിവ ചേർക്കുക. ഇനി പൊരിച്ച മീൻ,1½ ടേബിൾസ്പൂൺ വിനെഗർ എന്നിവ ചേർത്ത് പതുക്കെ ഒന്നിളക്കി അടച്ച് വെക്കാം..ഇത് കുറച്ച് നേരം ഇനി മീഡിയം ഫ്ലൈമിൽ ഇട്ട് വേവിക്കുക.. ഇടക്ക് മൂടി തുറന്ന് പാത്രം ഒന്ന് ചുറ്റിച്ച് കൊടുക്കണം..ഇത് നന്നായി ഒന്ന് കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക.കുറച്ച് കറിവേപ്പില കൂടെ ചേർത്ത് ഒന്ന് ചുറ്റിച്ചു കൊടുക്കുക. ഒന്നാം പാൽ ചേർത്ത ശേഷം തിളപ്പിക്കാതെ തന്നെ ഒരു മിനിട്ട് ചൂടാക്കി തീ ഓഫ് ചെയ്യാം.. അപ്പോൾ നമ്മുടെ കിടിലൻ ഫിഷ് മോളി റെഡി…!!!! Kerala Fish Molee Video Credit : Sheeba’s Recipes

Kerala Fish Molee