എട്ടാം വിവാഹ വാർഷികത്തിൽ വീണ്ടും വിവാഹിതരായി ഈ ദമ്പതികൾ kerala couple viral photoshoots..

ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും തനിക്ക് ഇണങ്ങുന്ന തന്നെ ഇഷ്ടപ്പെടുന്ന ജീവിത സഖിയെ സ്വന്തമാക്കുന്നതും സന്തോഷ പൂർണ്ണമായ ദാമ്പത്യ ജീവിതം നയിക്കുന്നതും. മാത്രമല്ല കല്യാണ സുദിനത്തിൽ മണവാട്ടിയായി ചമയങ്ങളും ആഭരണങ്ങളുമെല്ലാം അണിഞ്ഞു കൊണ്ട് നിൽക്കുന്നത് ഏതൊരു പെൺകുട്ടിയെയും സംബന്ധിച്ചടത്തോളം അസുലഭ മുഹൂർത്തം ആയിരിക്കും. എന്നാൽ അത്തരം ആഘോഷ പൂർവ്വമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ വിവാഹം കഴിക്കേണ്ടി

വന്നാൽ ഉള്ള അവസ്ഥ എങ്ങനെയിരിക്കും? അത്തരത്തിലൊരു അവസ്ഥയിലൂടെയായിരുന്നു കഴിഞ്ഞ എട്ടു വർഷത്തോളം തിരുവനന്തപുരം സ്വദേശിയായ രജിത കടന്നുപോയി കൊണ്ടിരുന്നത്. സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും വിവാഹത്തിലും ആഘോഷങ്ങളിലും പങ്കെടുക്കുമ്പോൾ ഇത്തരത്തിൽ ചിരിച്ചുകൊണ്ടും അതിഥികളോടും സുഹൃത്തുക്കളോടും കുശലാന്വേഷണം നടത്തിയും മറ്റും ആഘോഷമാക്കേണ്ടിയിരുന്ന ഒരു വിവാഹം തനിക്ക് സാധ്യമായില്ലല്ലോ എന്ന വേദന രജിതക്ക് എപ്പോഴും ഉണ്ടായിരുന്നു.

മാത്രമല്ല തങ്ങളുടെ വിവാഹ ആൽബം എടുത്ത് പരിശോധിക്കുകയാണെങ്കിൽ വിഷാദ മൂകനായ മുഖഭാവത്തോടെ നിൽക്കുന്ന മണവാട്ടിയുടെ ചിത്രമായിരിക്കും രജിതക്ക് കാണാൻ സാധിക്കുക.എന്നാൽ ഇപ്പോഴിതാ, എട്ടുവർഷമായി ഉള്ള തന്റെ ഈ ഒരു വിഷമമാവസ്ഥയ്ക്ക് തക്കതായ ഒരു പരിഹാരം ലഭിച്ച സന്തോഷത്തിലാണ് രജിത. കാരണം ബിരുദാനന്തര ബിരുദ വിദ്യാർഥിയായ രജിത ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അനീഷുമായി പ്രണയത്തിലാണ് എന്നകാര്യം വീട്ടുകാർ അറിഞ്ഞപ്പോൾ വലിയൊരു പ്രതിസന്ധിയായിരുന്നു ഇരുവർക്കും മുമ്പിലുണ്ടായിരുന്നത്.

ലളിതമായ ഒരു ചടങ്ങിലൂടെ ഇവർ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് തന്റെ പ്രിയതമയുടെ ഈ ഒരു സങ്കടം മനസ്സിലാക്കിയ അനീഷ് തങ്ങളുടെ വിവാഹത്തിന്റെ എട്ടാം വാർഷികത്തിൽ വിവാഹ സമാനമായ മറ്റൊരു ഫോട്ടോഷൂട്ടിലൂടെ ” വീണ്ടും വിവാഹിതരാവുകയായിരുന്നു തങ്ങളുടെ പൊന്നോമനയായ 7 വയസ്സുള്ള അമ്മുവിനോടൊപ്പം ഈ ദമ്പതികൾ ആഘോഷമാക്കുകയും ചെയ്യുകയായിരുന്നു. ഈയൊരു വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയതോടെ ഇരുവരും വൈറൽ കപ്പിൾസ് ആയി മാറുകയും നിരവധി പേർ ഇരുവർക്കും ആശംസകളും അഭിനന്ദനങ്ങളുമായും എത്തുന്നുണ്ട്.

Comments are closed.