കരിങ്ങാലിയുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ !! Kerala Ayurvedic Karingali Water

മിക്ക വീടുകളിലും വെള്ളം തിളപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് കരിങ്ങാലി അഥവാ പതിമുഖം. ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്നുണ്ട്. അതെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.അക്കേഷ്യ കറ്റേച്ചു എന്ന ശാസ്ത്രനാമം ഉള്ള കരിങ്ങാലി 15 മീറ്റർ ഉയരത്തിൽ വരെ കാണാൻ സാധിക്കുന്ന മുള്ളുകൾ ഉള്ള ഒരു മരമാണ്. പ്രധാനമായും ചൈന ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.

കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം നിത്യവും കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണം തടയുന്നതിനായി 6 മുതൽ 8 ഗ്ലാസ് വരെ കരിങ്ങാലി വെള്ളം ഒരു ദിവസത്തിൽ കുടിക്കാവുന്നതാണ്. എന്നാൽ കരിങ്ങാലി വാങ്ങുമ്പോൾ അതിന്റെ ഗുണമേന്മ പരിശോധിച്ച് വാങ്ങാനായി പ്രത്യേകം ശ്രദ്ധിക്കണം. കരിങ്ങാലിയുടെ തണ്ട് ബ്രഷ് രൂപത്തിൽ ഉപയോഗിക്കാനായി സാധിക്കും. ഇത് പല്ലുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ നിന്നും മോചനം നൽകുന്നു.

പ്രധാനമായും വായ്നാറ്റം, പല്ല് വേദന,മോണ രോഗങ്ങൾ എന്നിവയെല്ലാം അകറ്റി നിർത്താനായി കരിങ്ങാലി വളരെയധികം ഗുണം ചെയ്യുന്നുണ്ട്. കുട്ടികളിലുണ്ടാകുന്ന ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്ക് കരിങ്ങാലിയുടെ തോൽ ഇട്ട വെള്ളം തിളപ്പിച്ച് കുളിക്കുന്നത് ഗുണം ചെയ്യുന്നു. അതുപോലെ കുഷ്ഠ രോഗത്തിനും കരിങ്ങാലി ഒരു മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും, അലർജി പോലുള്ള അസുഖങ്ങളിൽ നിന്ന് മുക്തി നേടാനും കരിങ്ങാലി വെള്ളം ഉപയോഗിക്കാവുന്നതാണ്.

ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ ഉള്ള സമയത്തും കരിങ്ങാലി വെള്ളം കുടിക്കുന്നത് ആശ്വാസം നൽകുന്നതാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന കൃമി ശല്യം ഇല്ലാതാക്കാനും കരിങ്ങാലി ഒരു ഉത്തമ പ്രതിവിധിയാണ്. മൂലക്കുരു കൊണ്ട് വിഷമിക്കുന്നവർക്ക് കരിങ്ങാലി ത്രിഫല എന്നിവ കഷായമാക്കി നെയിൽ ചേർത്ത് വിഴലേരി ചൂർണ്ണം കൂടി ചേർത്ത് കഴിക്കുന്നത് ആശ്വാസം നൽകുന്നതാണ്.
ഇത്തരത്തിൽ നിരവധി ഔഷധ ഗുണങ്ങളുള്ള കരിങ്ങാലിയുടെ നിത്യോപയോഗം പല അസുഖങ്ങളിൽ നിന്നും മോചനം നൽകുന്നു video credit :7 Star

Rate this post

Comments are closed.