ഈ ചെടിയുടെ പേര് അറിയാമോ? വീട്ടുവളപ്പിൽ അത്യാവശ്യമായി വളർത്തേണ്ട ഈ സസ്യത്തെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം.!! Keezharnelli Plant Benefits Malayalam

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി പല തരത്തിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ധാരാളം സസ്യങ്ങൾ ഉണ്ട്. ഒരുകാലത്തു നമ്മുടെ പൂർവികർ പല വിധ അസുഖങ്ങൾക്കും ഉള്ള പ്രതിവിധിയായി ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ ഉള്ള സസ്യങ്ങളെ ആയിരുന്നു. ഗൗരവം ഏറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്നുള്ളു. ഇന്നത്തെ മിക്ക ആളുകൾക്കും ഔഷധസസ്യങ്ങളെ കുറിച്ച് അറിയില്ല.

അത്തരത്തിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് കീഴാർനെല്ലി. പല വിധത്തിലുള്ള അസുഖങ്ങൾക്കുള്ള പ്രതിവിധിയാണിത്. സാധാരണ വയൽപ്രദേശങ്ങളിലും നീർവാഴ്ചയുള്ള പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. നിങ്ങളുടെ നാട്ടിൽ ഇവ വിളിക്കുന്ന പേര് പറയുവാൻ മറക്കല്ലേ..

മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് കീഴാർ നെല്ലി ഉപയോഗിക്കാറുണ്ട്. ഈ ചെടിയിൽ അടങ്ങിയിട്ടുള്ള ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ വസ്തുക്കളാണ് മഞ്ഞപിത്തം കുറക്കുന്നതിന് സഹായിക്കുന്നത്. തലമുടി വളരുന്നതിന് കീഴാർനെല്ലി എണ്ണ കാച്ചി ഉപയോഗിക്കാവുന്നതാണ്. കരളിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും ഈ സസ്യം ഉത്തമമാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PK MEDIA – LIFE എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.