മീൻ വെട്ടുന്നവരണോ നിങ്ങൾ.. എങ്കിൽ അറിയാതെ പോകല്ലേ, മീൻ വെട്ടുന്ന വീട്ടമ്മമാരുടെ ഈ വലിയ തലവേദന അങ്ങനെ മാറിക്കിട്ടും.!!

നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്പ് ആണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തി തരുന്നത്. ഒട്ടുമിക്ക വീട്ടമ്മമാരെ സംബന്ധിച്ചും കുറച്ചു ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ് മീൻ വെട്ടുക എന്നത്. മറ്റു അടുക്കളജോലികളെ അപേക്ഷിച്ചു ഏതൊരാളും ചെയ്യാൻ മടിക്കുന്ന ജോലി ഇത് തന്നെയായിരിക്കും എന്ന് യാതൊരു സംശയവും ഇല്ല.

ഇതിനുള്ള പ്രധാന കാരണം മീൻ നന്നാക്കിയശേഷം കയ്യുകളിൽ ഉണ്ടാകുന്ന ഉളുമ്പ് നാറ്റം തന്നെ. ഈ മണം എത്ര തന്നെ സോപ്പ് ഉപയോഗിച്ച് കഴുകിയാലും നമ്മുടെ കയ്യിൽ നിന്നും ഒട്ടും തന്നെ പോവുകയില്ല. കയ്യിൽ മാത്രമല്ല നമ്മൾ മീൻ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന കത്തികളിലും കട്ടിങ് ബോഡിലുമെല്ലാം തന്നെ ഈ മണം നിൽക്കുകയും ചെയ്യും. ഈ മണം എളുപ്പത്തിൽ പോകുന്നതിനുള്ള ഒരു സൂത്രവിദ്യയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.


ഇതിനായി മീൻ വൃത്തിയാക്കിയശേഷം ആദ്യം തന്നെ നിങ്ങളുടെ കയ്യുകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ലതുപോലെ വൃത്തിയായി കഴുകുക. അതിനുശേഷം കൈ തുണി ഉപയോഗിച്ച് നല്ലതുപോലെ തുടച്ചു വൃത്തിയാക്കണം. വെളിച്ചെണ്ണയാണ് കയ്യിലെ മീൻ മണം പോകുന്നതിനായി നമ്മൾ ഉപയോഗിക്കുന്നത്. കയ്യുകളിൽ വിരലുകൾക്കിടയിലും നഖത്തിലും ഉൾപ്പെടെ എല്ലാ ഭാഗത്തും വെളിച്ചെണ്ണ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

ഇങ്ങനെ ചെയ്‌താൽ മീൻ വൃത്തിയാക്കിയശേഷമുള്ള ഉളുമ്പ് മണം ഉണ്ടാവുകയില്ല. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily Tips & Tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.