കസ്‌കസ് ഇനി കാശ് കൊടുത്തു വാങ്ങേണ്ട.. തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം.!!

“തുളസി ചെടിയിൽ നിന്നും കസ്‌കസ് എടുക്കുന്ന വിധം” ഡെസേർട്ടുകളിലും ജ്യൂസുകളിലും മറ്റും കാണപ്പെടുന്ന കറുത്ത നിറത്തിലുള്ള കടുക് മാണി പോലെ കാണപ്പെടുന്ന ചെറിയ മണികളെയാണ് കസ്കസ് എന്ന് പറയുന്നത്. ഒരുപാട് പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒത്തിരി രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ഇ കസ്കസ്. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണ് കസ്കസ് എന്ന പേരിൽ അറിയപ്പെടുന്ന ഇവ. എന്നാൽ നമ്മുടെ വീട്ടിലുള്ള തുളസിച്ചെടിയിൽ നിന്നും നമുക്ക് കസ്കസ് ഉണ്ടാക്കിയെടുക്കാവുന്നതാണ്. പല തരത്തിലുള്ള തുളസികൾ നമുക്ക് ചുറ്റും ഉണ്ട്. ഇതിൽ രാമതുളസിയുടെ വിത്തുകളാണ് ഇവിടെ കസ്കസ് നിർമിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഉണങ്ങിയ തുളസിപ്പൂവ് ആണ് ഇതിനായി ആവശ്യമുള്ളത്. ഒരു പൂവിനുള്ളിൽ അഞ്ചു വിത്തുകൾ വരെ കാണപ്പെടുന്നു.


പൂവ് തിരുമ്മിയാല് കറുത്ത മണികൾ പോലുള്ള വിത്തുകൾ വേറിട്ട് വരും. ഇത്തരത്തിൽ ലഭിക്കുന്ന കറുത്ത മണികളിൽ നിന്നും കരട് വേർതിരിച്ചെടുക്കണം. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ കുഞ്ഞു മണികള്‍ ഇട്ടുനോക്കിയാൽ മതി. ബേസിൽ സീഡ്‌സ് എന്ന പേരിലാണ് ഇവ കൂടുതലായും അറിയപ്പെടുന്നത്. ഇനി കസ്കസ് വാങ്ങുന്നതിനായി കടയിലും പോകേണ്ട കാശും ചിലവാക്കേണ്ട.. നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.