ഇത് നമ്മുടെ ബാലമോൾ തന്നെയാണോ.? അക്ഷരയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് അത്ഭുതത്തോടെ ആരാധകർ.!! Karuthamuth Balamol Photos Goes Viral

കറുത്ത മുത്ത് എന്ന സീരിയലിലൂടെ വെളുത്ത പളുങ്ക് മണിയായി എത്തി പ്രേക്ഷക ഹൃദയം കവർന്നെടുത്ത കൊച്ചു സുന്ദരിയാണ് അക്ഷര കിഷോർ. ഇപ്പോൾ സീരിയലിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയിരിക്കുകയാണ് ഈ കുട്ടി താരം. എങ്കിലും മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടം ആ ബാലമോളെയാണ്. കറുത്തമുത്തില്‍ ബാലമോളെന്ന കഥാപാത്രത്തെയായിരുന്നു അക്ഷര അവതരിപ്പിച്ചത്. ഡോക്ടര്‍ ബാലചന്ദ്രന്റെയും കാര്‍ത്തുവിന്റെയും മകളായ ബാല ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.

അക്ഷരയെന്ന് പറയുന്നതിനേക്കാളും കൂടുതല്‍ പ്രേക്ഷകര്‍ ബാലയെന്നാണ് വിളിക്കാറുള്ളത്. ചെറുപ്രായത്തില്‍ അഭിനയമേഖലയിലേക്കെത്തിയ താരത്തെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ അക്ഷര കിഷോർ തന്റെ സിനിമ വിശേഷങ്ങളും, സീരിയൽ വിശേഷങ്ങളും, ജീവിതവിശേഷങ്ങളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. അക്ഷരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് നമ്മുടെ ബാലമോൾ തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അവസാനമായി അക്ഷരയുടെതായി പുറത്തിറങ്ങിയ ചിത്രം ജയസൂര്യ നായകനായ ഈശോ ആയിരുന്നു. ഈ സിനിമയിൽ വളരെ തന്മയത്വത്തോടെ അഭിനയിച്ച് ആരാധകരുടെ കൈയ്യടി നേടുകയാണ് അക്ഷര കിഷോർ.സിനിമകളിലെ പാട്ട് റിലീസിനെക്കുറിച്ചും ലൊക്കേഷന്‍ ചിത്രങ്ങളുമെല്ലാം തന്നെ താരം പങ്കു വയ്ക്കാറുണ്ട്. ആള് വലുതായെങ്കിലും ആ പുഞ്ചിരി ഇപ്പോഴും അതേപോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലും സീരിയലിലും മാത്രമല്ല റിയാലിറ്റി ഷോകളിലും ചാനൽ ഷോകളിലും അക്ഷര അതിഥിയായി എത്താറുണ്ട്. അടുത്തിടെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരം എത്തിയിരുന്നു.

ക്ലാസിക്കൽ നൃത്തത്തിൽ അരങ്ങേറ്റം കഴിഞ്ഞ അക്ഷരയ്ക്ക് കൂടുതൽ ഇഷ്ടം അഭിനയം തന്നെ. വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അക്ഷര പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2014 ൽ തന്റെ ആറാം വയസ്സിൽ കറുത്ത മുത്തിലൂടെ പ്രശസ്തി നേടി. 2014 ൽ തന്നെ അക്ഷര “മത്തായി കുഴപ്പക്കാരനല്ല” എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തും തന്റെ സാന്നിധ്യം അറിയിച്ചു. തുടർന്ന് കനൽ, ആടുപുലിയാട്ടം, ഡാർവിന്റെ പരിണാമം., വേട്ട എന്നിങ്ങനെ 20ലധികം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചു. ആടുപുലിയാട്ടത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

Comments are closed.