വീണ്ടും ഹിറ്റ് സംഘവുമായി കാർത്തി; ‘ജപ്പാന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് താരം.!! Karthy Movie Japan Poster Goes Out Malayalam

Karthy Movie Japan Poster Goes Out Malayalam: ഈ വർഷം തമിഴ് സിനിമയിൽ തുടർച്ചയായ ഹിറ്റുകൾ വാരികൂട്ടിയ പ്രേക്ഷകരുടെ പ്രിയനടനാണ് കാർത്തി. വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നീ സിനിമകളുടെ തുടർച്ചയായ വിജയം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തതാണ്. കാർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജപ്പാന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രമായ ‘ജപ്പാൻ’, വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ

അനു ഇമ്മാനുവലാണ് കാർത്തി ചിത്രത്തിലെ നായിക. രാജു മുരുകനാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. എസ്. ആർ പ്രകാശ് ബാബു, എസ്. ആർ.പ്രഭു എന്നിവർ ചേർന്ന് ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. ഇവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. ‘കൈദി’, ‘തീരൻ അധികാരം ഒൻട്രു’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളും അതിൽ ഉൾപ്പെടുന്നു. കാർത്തിയുടെ വ്യത്യസ്ഥവേഷങ്ങൾ നിറഞ്ഞ ‘ജപ്പാൻ’, ഒരു ബ്രഹ്മാണ്ട ചിത്രമാണെന്ന സൂചനയും അണിയറപ്രവർത്തകർ നൽകുന്നുണ്ട്.

തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ നായകനായും വില്ലനായും മികച്ച പ്രകടനം കാഴ്ചവെച്ചുക്കൊണ്ടിരിക്കുന്ന സുനിൽ, തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഹാസ്യനടനായിട്ടാണ് സുനിൽ തെലുങ്ക് സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. പുഷ്പ എന്ന ചിത്രത്തിൽ മംഗള സീനു എന്ന വില്ലൻ കഥാപാത്രം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്‌ത നാടനാണ് സുനിൽ. ഗോലി സോഡാ, കടുക് എന്നീ സിനിമകളുടെ സംവിധായകനായ വിജയ് മിലിട്ടനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ സിനിമലോകത്തെ ഞെട്ടിച്ച അതുല്യ പ്രതിഭ രവി വർമ്മൻ ജപ്പാന്റെ ഛായാഗ്രഹണം ചെയ്യുന്നു. തമിഴ് സിനിമയിൽ ഒരുപാട് ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് ജി. വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സംവിധായകനായ രാജു മുരുകൻ, കാർത്തി, ഡ്രീം വാരിയർ പിക്ചേഴ്‌സ് എന്നീ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം പ്രേക്ഷകരിലും സിനിമ ഇൻഡസ്ട്രിയിലും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. തൂത്തുകൂടിക്കൊപ്പം നമ്മുടെ കേരളവും സിനിമയുടെ ലൊക്കേഷനാണ്. സി. കെ. അജയ് കുമാറാണ് പി. ആർ. ഒ.

 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Karthi Sivakumar (@karthi_offl)

Comments are closed.